Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യ@75:...

ഇന്ത്യ@75: ആഘോഷാരവത്തിലേക്ക്​ ഗൾഫ്​ മാധ്യമവും

text_fields
bookmark_border
ഇന്ത്യ@75: ആഘോഷാരവത്തിലേക്ക്​ ഗൾഫ്​ മാധ്യമവും
cancel
camera_alt

ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ൽ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഇ​ന്ത്യ@75 ബി ​ക്വി​സ്’​ മ​ത്സ​ര​ത്തി​െൻറ ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ​നി​ന്ന്​

മനാമ: ഇന്ത്യൻ സ്വാതന്ത്ര്യത്തി​െൻറ 75ാം വാർഷികാഘോഷങ്ങളുടെ ആവേശത്തിൽ പങ്കാളിയാകാൻ ഗൾഫ്​ മാധ്യമവും ഒരുങ്ങി. ഇന്ത്യയുടെ മഹത്തായ ചരിത്രവും പാരമ്പര്യവും വിദ്യാർഥികൾക്ക്​ പകർന്നുനൽകുന്ന അറിവി​െൻറ വേദിയായ മെഗാ ക്വിസ്​ മത്സരത്തോടെ ആഘോഷത്തി​െൻറ ആരവങ്ങളുയരും.

ബഹ്​റൈൻ ഇന്ത്യൻ എംബസിയുടെ രക്ഷാധികാരത്തിൽ ഗൾഫ്​ മാധ്യമം സംഘടിപ്പിക്കുന്ന 'ഇന്ത്യ@75 ബി ക്വിസ്'​ മത്സരത്തി​െൻറ ലോഗോ ഇന്ത്യൻ അംബാസഡർ പിയൂഷ്​ ശ്രീവാസ്​തവ പ്രകാശനം ചെയ്​തു. ജി.സി.സി രാജ്യങ്ങളിൽ ആദ്യമായാണ്​ ഗൾഫ്​ മാധ്യമം ഇന്ത്യൻ എംബസിയുമായി സഹകരിച്ച്​ വിപുല ക്വിസ്​ മത്സരം സംഘടിപ്പിക്കുന്നത്​. 2022 ആഗസ്​റ്റ്​ 15നാണ്​ ഇന്ത്യൻ സ്വാതന്ത്ര്യത്തി​െൻറ 75ാം വാർഷികം ആഘോഷിക്കുന്നത്​. ഇന്ത്യയുടെ സമ്പന്നമായ ചരിത്രവും സംസ്​കാരവും അടുത്തറിയുന്നതിനുള്ള അവസരമാണ്​ ഇതെന്ന്​ ലോഗോ പ്രകാശനം ചെയ്​ത്​ അംബാസഡർ പറഞ്ഞു. പ്രവാസികളും ബഹ്​റൈനികളുമായ നിരവധി വിദ്യാർഥികൾ ക്വിസ്​ മത്സരത്തിൽ പ​െങ്കടുക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

വരും നാളുകളിൽ നിർണായകമായ രണ്ട്​ ചരിത്ര മുഹൂർത്തങ്ങൾക്കാണ്​ നാം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന്​ അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷവും ഇന്ത്യയും ബഹ്​റൈനും തമ്മിൽ നയതന്ത്ര ബന്ധം ആരംഭിച്ചതി​െൻറ 50ാം വാർഷികവും. ഇന്ത്യ@75 ആഘോഷങ്ങൾക്ക്​ ഇന്ത്യൻ എംബസി കഴിഞ്ഞ മാർച്ചിൽ തുടക്കംകുറിച്ചു. ഇതി​െൻറ തുടർച്ചയായി നിരവധി പരിപാടികളും ആസൂത്രണം ചെയ്​തിട്ടുണ്ട്​. ഇന്ത്യയും ബഹ്​റൈനും തമ്മിലെ ബന്ധം ഉൗട്ടിയുറപ്പിക്കുന്നതിൽ പ്രവാസി സമൂഹത്തി​െൻറ പങ്ക്​ പ്രധാനപ്പെട്ടതാണെന്ന്​ അംബാസഡർ പറഞ്ഞു. ഇരു രാജ്യങ്ങളുടെയും വികസനത്തിലും പ്രവാസികൾ നിർണായക പങ്ക്​ വഹിക്കുന്നുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു. ​

െഎ.സി.ആർ.എഫ്​ ചെയർമാൻ അരുൾദാസ്​ തോമസ്​, ബഹ്​റൈൻ കേരളീയ സമാജം പ്രസിഡൻറ്​ പി.വി. രാധാകൃഷ്​ണപിള്ള, ബഹ്​റൈൻ ഇന്ത്യ സൊസൈറ്റി ബോർഡ്​ അംഗവും പി.ആർ കോഒാഡിനേറ്ററുമായ സോമൻ ബേബി, ഗൾഫ്​ മാധ്യമം മിഡിൽ ഇൗസ്​റ്റ്​ ഡയറക്​ടർ സലിം അമ്പലൻ, ഗൾഫ്​ മാധ്യമം എക്​സിക്യൂട്ടിവ്​ കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ എന്നിവർ ആശംസയർപ്പിച്ചു.


കെ.എം.സി.സി ആക്​ടിങ്​ പ്രസിഡൻറ്​ ഗഫൂർ കൈപ്പമംഗലം, ഫ്രണ്ട്​സ്​ സോഷ്യൽ അസോസിയേഷൻ മീഡിയ കോഒാഡി​േനറ്റർ ജാസിർ വടകര തുടങ്ങിയവർ പ​െങ്കടുത്തു. ഗൾഫ്​ മാധ്യമം ബ്യൂറോ ചീഫ്​ സിജു ജോർജ്​ സ്വാഗതവും ​െറസിഡൻറ്​ മാനേജർ ജലീൽ അബ്​ദുല്ല നന്ദിയും പറഞ്ഞു. റുസ്​ബി ബഷീർ പരിപാടിയുടെ അവതരണം നിർവഹിച്ചു.

ബഹ്​റൈനിൽ താമസിക്കുന്ന ഏത്​ രാജ്യക്കാർക്കും പ​െങ്കടുക്കാവുന്ന ക്വിസ്​ മത്സരത്തി​െൻറ മുഖ്യപ്രായോജകർ ആർ.പി ഗ്രൂപ്പാണ്. മൂന്ന്​ ഘട്ടങ്ങളായി നടത്തുന്ന മത്സരത്തി​െൻറ പ്രിലിമിനറി റൗണ്ട്​ ജൂലൈ 30നും സെമിഫൈനൽ ആഗസ്​റ്റ്​ ആറിനും നടക്കും. ആഗസ്​റ്റ്​ 13ന്​ നടക്കുന്ന ഫൈനൽ മത്സരത്തിന്​ ക്വിസ്​ മാസ്​റ്റർ ജി.എസ്​ പ്രദീപ്​ നേതൃത്വം നൽകും.

വിദ്യാർഥികൾക്ക്​ രണ്ട്​ വിഭാഗങ്ങളിലായി​ മത്സരിക്കാം. ഏഴ്​ മുതൽ ഒമ്പത്​ വരെ ഗ്രേഡുകളിൽ പഠിക്കുന്നവർക്ക്​ ഒന്നാം വിഭാഗത്തിലു​ം 10 മുതൽ 12 വരെ ​ഗ്രേഡുകളിൽ പഠിക്കുന്നവർക്ക്​ രണ്ടാം വിഭാഗത്തിലുമാണ്​ മത്സരിക്കാൻ അവസരം.വിജയികൾക്ക്​ ആകർഷക സമ്മാനങ്ങൾ നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamIndia @ 75
News Summary - India @ 75: Gulf Madhyamam into celebration
Next Story