സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ ബഹ്റൈനിലെ ഇന്ത്യൻ സമൂഹം
text_fieldsഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ സ്വാതന്ത്ര്യ ദിന സന്ദേശം നൽകുന്നു
മനാമ: ഹൃദയങ്ങളിൽ ദേശസ്നേഹത്തിെൻറ അലയൊലികൾ ഉയർത്തി ബഹ്റൈനിലെ പ്രവാസി സമൂഹം ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അധിനിവേശ ശക്തികളിൽനിന്ന് സഹന സമരത്തിലൂടെ സ്വാതന്ത്ര്യം നേടിയെടുത്തതിെന്റ വജ്രജൂബിലിയെ അത്യാവേശത്തോടെയാണ് പ്രവാസി സമൂഹം വരവേറ്റത്. ഇന്ത്യൻ എംബസിയുടെയും വിവിധ പ്രവാസി സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

ഇന്ത്യൻ എംബസിയിൽ നടന്ന സ്വാതന്ത്ര്യ ദിനോഘാഷത്തിൽ പങ്കെടുക്കാനെത്തിയ മലയാളി സാമൂഹിക പ്രവർത്തകർ
ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ദേശീയ പതാക ഉയർത്തി. മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് അംബാസഡർ പതാക ഉയർത്തൽ ചടങ്ങിനെത്തിയത്. തുടർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിെന്റ സ്വാതന്ത്ര്യ ദിന സന്ദേശം അദ്ദേഹം വായിച്ചു. ഇന്ത്യക്കാർക്ക് മാത്രമല്ല, ലോകമെങ്ങുമുള്ള ജനാധിപത്യ സ്നേഹികൾക്ക് ആഹ്ലാദിക്കാനുള്ള മുഹൂർത്തമാണ് ഇതെന്ന് രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച നാളുകളിൽ ഇന്ത്യയിലെ ജനാധിപത്യ സർക്കാരിെന്റ വിജയത്തെക്കുറിച്ച് ലോകനേതാക്കൾ സന്ദേഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ജനാധിപത്യം ഇന്ത്യയിൽ വേരുറപ്പിക്കുക മാത്രമല്ല, വളർന്ന് പന്തലിക്കുകയും ചെയ്തുവെന്ന് അവർ വ്യക്തമാക്കി.

ഇന്ത്യൻ എംബസിയിൽ നടന്ന സ്വാതന്ത്ര്യ ദിനോഘാഷത്തിൽ പങ്കെടുക്കാനെത്തിയ പ്രവാസി സമൂഹം
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ എന്നിവരും ഇന്ത്യൻ സമൂഹത്തിലെ മറ്റ് നിരവധി പേരും ചടങ്ങുകളിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.