സ്വാതന്ത്ര്യദിനാഘോഷവും സ്നേഹസംഗമവും
text_fieldsമൈത്രി ബഹ്റൈൻ സ്നേഹസംഗമം
മനാമ: ബഹ്റൈന്റെ 52ാമത് ദേശീയദിനത്തോടനുബന്ധിച്ച് മൈത്രി ബഹ്റൈൻ സ്നേഹസംഗമം നടത്തി. സഖീർ ടെന്റ് ഹൗസിൽ നടന്ന പരിപാടിയിൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതം പറഞ്ഞു. മൈത്രി ബഹ്റൈൻ പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ അധ്യക്ഷതവഹിച്ചു.
ബഹ്റൈൻ ഭരണാധികാരികൾ പ്രവാസികൾക്ക് നൽകുന്ന കരുണയും കരുതലും സ്നേഹവും വിലമതിക്കാനാകാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
മൈത്രി രക്ഷാധികാരികളായ നിസാർ കൊല്ലം, ഷിബു പത്തനംതിട്ട, അബ്ദുൽ വഹാബ്, ഫൈസൽ താമരശ്ശേരി, ജോയന്റ് സെക്രട്ടറി സലിം തയ്യിൽ, വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ വിനോദ പരിപാടികളും സംഘടിപ്പിച്ചിരുന്നു. എക്സിക്യൂട്ടിവ് അംഗങ്ങളായ അൻസാരി കൊല്ലം, കോയിവിള മുഹമ്മദ് കുഞ്ഞ്, അനസ് കരുനാഗപ്പള്ളി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. മൈത്രി ട്രഷർ അബ്ദുൽ ബാരി നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

