റോഡ് സുരക്ഷ വർധിപ്പിക്കൽ; 500 പുതിയ നിരീക്ഷണ കാമറകൾ സ്ഥാപിക്കും
text_fieldsമനാമ: ബഹ്റൈനിൽ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 500 പുതിയ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നു. ഗതാഗതനിയമങ്ങൾ കർശനമാക്കാനും റോഡുകളിലെ അച്ചടക്കം മെച്ചപ്പെടുത്താനുമാണ് ഈ നീക്കം.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശപ്രകാരമാണ് ഈ പദ്ധതി. റോഡപകടങ്ങൾ കുറക്കാനും ജീവൻ രക്ഷിക്കാനും ട്രാഫിക് നിയമങ്ങൾ കൂടുതൽ ഫലപ്രദമായി നടപ്പാക്കാനുമുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ ലക്ഷ്യങ്ങളുടെ കൂടി ഭാഗമാണിത്. റെഡ് ലൈറ്റ് മറികടക്കുക, അശ്രദ്ധമായ ഡ്രൈവിങ്, അമിത വേഗം തുടങ്ങിയ ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്താൻ പുതിയ കാമറകൾ സഹായിക്കുമെന്ന് ട്രാഫിക് കൾചർ ഡയറക്ടറേറ്റ് ഡയറക്ടർ മേജർ ഖാലിദ് ബുഖൈസ് പറഞ്ഞു.
ഗുരുതരമായ നിയമലംഘനങ്ങൾക്ക് കടുത്ത പിഴയും തടവും ലൈസൻസ് റദ്ദാക്കലും വാഹനങ്ങൾ കണ്ടുകെട്ടലും നിർദേശിക്കുന്ന പുതിയ ട്രാഫിക് നിയമഭേദഗതികളും ഈ പദ്ധതിക്ക് ഒപ്പമുണ്ട്.റോഡ് സുരക്ഷ വർധിപ്പിക്കൽ; 500 പുതിയ നിരീക്ഷണ കാമറകൾ സ്ഥാപിക്കുംനിയമങ്ങൾ കർശനമാക്കുന്നതിനൊപ്പം പൊതുജനങ്ങളെ ബോധവത്കരിക്കേണ്ടതിന്റെ പ്രാധാന്യവും മേജർ ബുഖൈസ് ഊന്നിപ്പറഞ്ഞു. റോഡ് സുരക്ഷയെക്കുറിച്ചുള്ള അവബോധം വീട്ടിൽനിന്നും സ്കൂളുകളിൽനിന്നും ആരംഭിക്കണമെന്നും അതിന് സമൂഹത്തിന്റെ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

