റമദാനിെൻറ പവിത്രത ഉൾക്കൊണ്ട് കർമനിരതരാകുക –സിംസാറുൽ ഹഖ് ഹുദവി
text_fieldsബഹ്റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ഓൺലൈനിൽ സംഘടിപ്പിച്ച റമദാൻ പ്രഭാഷണത്തിൽനിന്ന്
മനാമ: പവിത്രവും പരിപാവനവുമായ പരിശുദ്ധ റമദാനിെൻറ പവിത്രത ഉൾക്കൊണ്ട് ജീവകാരുണ്യ വീഥിയിൽ കർമനിരതരാകണമെന്ന് പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സിംസാറുൽ ഹഖ് ഹുദവി പറഞ്ഞു. ബഹ്റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ഓൺലൈനിൽ സംഘടിപ്പിച്ച റമദാൻ പ്രഭാഷണത്തിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് കാലത്തും മറ്റു സമയങ്ങളിലും കെ.എം.സി.സി നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കമ്മിറ്റിയുടെ മിഷൻ 50 പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ബഹ്റൈൻ സമസ്ത പ്രസിഡൻറ് ഫഖ്റുദ്ദീൻ തങ്ങൾ പഠനവേദി ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡൻറ് ഫൈസൽ കോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. എസ്.വി അബ്ദുല്ല അനുസ്മരണത്തോടനുബന്ധിച്ച് ജില്ല കെ.എം.സി.സി നടത്തിയ പുസ്തക വായന മത്സരത്തിൽ വിജയികളായവരെ കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ പ്രഖ്യാപിച്ചു. എസ്.വി. ജലീൽ ആശംസ പ്രസംഗം നടത്തി. റിയ മെഹ്റിൻ ഖുർആൻ സൂക്തങ്ങൾ ആലപിച്ചു.
സംസ്ഥാന ഭാരവാഹികളായ അസൈനാർ കളത്തിങ്കൽ, ശംസുദ്ദീൻ വെള്ളികുളങ്ങര, എ.പി. ഫൈസൽ, കെ.യു. ലത്തീഫ് തുടങ്ങിയവർ പെങ്കടുത്തു. ജില്ല ഭാരവാഹികളായ അസീസ് പേരാമ്പ്ര, പി.വി. മൻസൂർ, കാസിം നൊച്ചാട്, ജെ.പി.കെ. തിക്കോടി, അഷ്കർ വടകര എന്നിവർ നേതൃത്വം നൽകി. ജില്ല ജനറൽ സെക്രട്ടറി ഫൈസൽ കണ്ടിത്താഴ സ്വാഗതവും അഷ്റഫ് അഴിയൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

