കുടുംബ ബന്ധങ്ങളെ ചേർത്തുനിർത്തുക - സി.ടി. യഹ്യ
text_fieldsഹൂറ ഉമ്മു ഐമാൻ ഗേൾസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹ്
മനാമ: അറ്റുപോവുകയും അകന്നു പോവുകയും ചെയ്യുന്ന കുടുംബ ബന്ധങ്ങളെ ചേർത്തുനിർത്തിയെങ്കിൽ മാത്രമേ സ്രഷ്ടാവിന്റെ സമക്ഷത്തിൽ ഏതൊരുവനും പരിഗണന ലഭിക്കൂ എന്ന് യഹ്യ സി.ടി വിശ്വാസികളെ ഓർമിപ്പിച്ചു. സുന്നി ഔഖാഫിന്റെ കീഴിൽ അൽ മാന്നാഇ സെന്റർ (മലയാള വിഭാഗം) ഹൂറ ഉമ്മു ഐമാൻ ഗേൾസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടത്തിയ ഈദ് ഗാഹിന് നേതൃത്വം കൊടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളോട് നന്മ ചെയ്തുകൊണ്ട് മാത്രമേ ഒരു യഥാർഥ വിശ്വാസിക്ക് പടച്ചവന്റെ സാമീപ്യം ലഭ്യമാക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിദ്ദ് ഇന്റർമീഡിയറ്റ് ഗേൾസ് ഹൈസ്കൂളിൽ നടന്ന പ്രാർഥനകൾക്ക് ഷെഫീഖ് സ്വലാഹിയും ഉമ്മുൽ ഹസ്സം സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് സമീർ ഫാറൂഖിയും നേതൃത്വം നൽകി.

