അംഗീകാരമില്ലാതെ ഉദ്ഘാടനം; കിന്റർഗാർട്ടനെതിരെ നടപടിക്ക് ശിപാർശ
text_fieldsപ്രതീകാത്മക ചിത്രം
മനാമ: ലൈസൻസില്ലാതെയും നേരത്തേ മുന്നറിയിപ്പ് നൽകിയിട്ടും ആവശ്യമായ ലൈസൻസ് മാനദണ്ഡങ്ങൾ പാലിക്കാതെയും ഉദ്ഘാടന ചടങ്ങ് നടത്തിയ ഒരു കിന്റർഗാർട്ടൻ സ്കൂളിന്റെ മാനേജ്മെന്റിനെതിരെ നടപടിക്ക് പബ്ലിക് പ്രോസിക്യൂഷന് ശുപാർശ നൽകിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ആവശ്യമായ വിദ്യാഭ്യാസ, ഭരണ ജീവനക്കാരെ നിയമിക്കുന്നതിൽ പരാജയപ്പെടുക, പ്രവേശനത്തിന് അംഗീകരിച്ച പ്രായപരിധി പാലിക്കാതിരിക്കുക, അന്തിമ സാങ്കേതിക റിപ്പോർട്ട് നൽകുന്നതിനുള്ള ആവശ്യകതകൾ പൂർത്തിയാക്കാതിരിക്കുക, കഴിഞ്ഞവർഷം കാലഹരണപ്പെട്ട ലൈസൻസ് പുതുക്കുന്നതിൽ വീഴ്ച വരുത്തുക തുടങ്ങിയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി.
ലൈസൻസില്ലാതെ പ്രവർത്തിച്ചതിനും മന്ത്രാലയത്തിന്റെ മുന്നറിയിപ്പുകൾ അവഗണിച്ചതിനും നിയമപരമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കിന്റർഗാർട്ടൻ മാനേജ്മെന്റിന്റെ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതെന്നും മന്ത്രാലയം വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷയും വിദ്യാഭ്യാസ നിലവാരവും ഉറപ്പുവരുത്തുന്നതിൽ മന്ത്രാലയം കർശന നിലപാടാണ് സ്വീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

