സെന്റ് പോൾസ് മാർത്തോമ യുവജനസഖ്യം പ്രവർത്തന ഉദ്ഘാടനം
text_fieldsസെന്റ് പോൾസ് മാർത്തോമ യുവജനസഖ്യം ഉദ്ഘാടനം
മനാമ: ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമ യുവജന സഖ്യത്തിന്റെ 2024-25വർഷത്തെ പ്രവർത്തന ഉദ്ഘാടനം സെന്റ് പോൾസ് പള്ളിയിൽ നടത്തപ്പെട്ടു.
റവ.മാത്യു ചാക്കോ അധ്യക്ഷത വഹിച്ചു. യോഗത്തിൽ, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അനുഗൃഹീത ഗായകനും കലാകാരനും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് ഹോള്‍ഡറുമായ ഫാ. ബിബിൻ ബിജോയി പ്രവർത്തനോദ്ഘാടനവും ലോഗോ പ്രകാശനവും നിർവഹിച്ചു. സെക്രട്ടറി ജെഫിൻ ഡാനി അലക്സ് സ്വാഗതം അറിയിച്ചു, യുവജനസഖ്യം വൈസ് പ്രസിഡൻറ് അനീഷ് സി. മാത്യു നന്ദി അറിയിച്ചു. സീനിയർ ഫ്രണ്ട്സിനെ പ്രതിനിധാനംചെയ്ത് ടോം സി. ജോൺ ആശംസ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

