എസ്.എൻ.സി.എസ് ഹമദ് ടൗൺ ഏരിയ യൂനിറ്റ് പ്രവർത്തനോദ്ഘാടനം നടന്നു
text_fieldsസിൽവർ ജൂബിലി ഹാളിൽ ചേർന്ന എസ്.എൻ.സി.എസ് ഹമദ് ടൗൺ ഏരിയ യൂനിറ്റ് പ്രവർത്തനോദ്ഘാടനത്തിൽനിന്ന്
മനാമ: സിൽവർ ജൂബിലി ഹാളിൽ ചേർന്ന എസ്.എൻ.സി.എസ് ഹമദ് ടൗൺ ഏരിയ യൂനിറ്റ് പ്രവർത്തനോദ്ഘാടനം മാധ്യമ പ്രവർത്തകനും സാമൂഹിക സേവകനുമായ ഇ.വി. രാജീവൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഏരിയ സെക്രട്ടറി രശാന്ത് കെ സ്വാഗതവും ഏരിയ കൺവീനർ വിജോ വിജയൻ അധ്യക്ഷതയും വഹിച്ചു . എസ്.എൻ.സി.എസ് ചെയർമാൻ കൃഷ്ണകുമാർ ഡി, ജനറൽ സെക്രട്ടറി ശ്രീകാന്ത് എം.എസ്, ഏരിയ കോഓഡിനേറ്റർ സുനീഷ് സുശീലൻ, ഹമദ് ടൗൺ യൂനിറ്റ് രക്ഷാധികാരി അജികുമാർ സർവൻ എന്നിവർ സംസാരിച്ചു.
മാസ്റ്റർ വിജ്വൽ വിജോ ഗുരുദേവനെക്കുറിച്ച് നടത്തിയ പ്രഭാഷണം ശ്രദ്ധേയമായി. ക്ലാസിക് കോർഡ്സ് അവതരിപ്പിച്ച ഗാനമേളയും ഹമദ് ടൗൺ ഏരിയ യൂനിറ്റ് അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു.അനിത ശിവരാജൻ പരിപാടിയുടെ മുഖ്യ അവതാരക ആയിരുന്നു. ചടങ്ങിന് മെംബർഷിപ് സെക്രട്ടറി ഷിബു രാഘവൻ നന്ദി രേഖപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.