കെ.എം.സി.സി പ്രവർത്തനോദ്ഘാടനം കെ.എം. ഷാജി നിർവഹിച്ചു
text_fieldsകെ.എം.സി.സി ബഹ്‌റൈൻ പ്രവർത്തനോദ്ഘാടനം കെ.എം. ഷാജി നിർവഹിക്കുന്നു
മനാമ: കെ.എം.സി.സി ബഹ്‌റൈൻ 2022-24 വർഷത്തെ പ്രവർത്തനോദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി നിർവഹിച്ചു. മുഖ്യമന്ത്രിയെ കാണുമ്പോൾ മുട്ട് വിറക്കുന്ന പ്രവണത ലീഗിനും അതിന്റെ നേതാക്കൾക്കുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികൾക്ക് ഒരു ഗുണവുമില്ലാത്തതാണ് ലോക കേരളസഭയെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം മുസ്ലിം ലീഗിന്റെ നയനിലപാടുകൾ വിശദീകരിക്കുകയും ചെയ്തു. കെ.എം.സി.സി ബഹ്‌റൈൻ പ്രസിഡന്‍റ് ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.
സമസ്ത പ്രസിഡന്‍റ് ഫക്രുദ്ദീൻ തങ്ങൾ, ഒ.ഐ.സി.സി പ്രസിഡന്‍റ് ബിനു കുന്നന്താനം, കെ.എം.സി.സി മുൻ പ്രസിഡന്‍റ് എസ്.വി. ജലീൽ, തവനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്‍റ് ഇബ്രാഹീം മൂതൂർ എന്നിവർ ആശംസകൾ നേർന്നു. അസൈനാർ കളത്തിങ്ങൽ സ്വാഗതവും ശംസുദ്ദീൻ വെള്ളിക്കുളങ്ങര നന്ദിയും പറഞ്ഞു.