കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി പ്രവർത്തനോദ്ഘാടനം
text_fieldsകെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി പ്രവർത്തനോദ്ഘാടനം മുസ്ലിം ലീഗ് കാസർകോട്
ജില്ല ജനറൽ സെക്രട്ടറി എ. അബ്ദുറഹ്മാൻ നിർവഹിക്കുന്നു
മനാമ: കെ.എം.സി.സി ബഹ്റൈൻ കാസർകോട് ജില്ല കമ്മിറ്റിയുടെ 2022-24 വർഷത്തെ പ്രവർത്തനോദ്ഘാടനം 'റിഡംപ്ഷൻ-22' എന്നപേരിൽ സംഘടിപ്പിച്ചു.
മനാമ കെ.എം.സി.സി ഓഫിസിലെ ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്‍റ് ഖലീൽ ആലംപാടി അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് കാസർകോട് ജില്ല ജനറൽ സെക്രട്ടറി എ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. സൈക്കോളജിസ്റ്റും ഇന്‍റർനാഷനൽ സ്പീക്കറുമായ ഡോ. സുലൈമാൻ മേൽപത്തൂർ പ്രഭാഷണം നടത്തി.സമസ്ത ബഹ്റൈൻ പ്രസിഡന്‍റ് ഫക്രുദ്ദീൻ തങ്ങൾ, കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്‍റ് ഹബീബ് റഹ്മാൻ, ആക്ടിങ് ജനറൽ സെക്രട്ടറി ഒ.കെ. കാസിം, ട്രഷറർ റസാഖ് മൂഴിക്കൽ, വൈസ് പ്രസിഡന്‍റുമാരായ സലീം തളങ്കര, ഷാഫി പാറക്കട്ട, അൽ ഹിലാൽ ഹോസ്പിറ്റൽ ചെയർമാൻ ലത്തീഫ് ഉപ്പള എന്നിവർ സംസാരിച്ചു.ജില്ല ഓർഗനൈസിങ് സെക്രട്ടറി അനസ് പടന്നക്കാട് കമ്മിറ്റിയുടെ കർമപദ്ധതികൾ പ്രഖ്യാപിച്ചു. മുഖ്യാതിഥികൾക്കും പദ്ധതിയുമായി സഹകരിച്ച വിശിഷ്ട വ്യക്തിത്വങ്ങൾക്കുമുള്ള മെമന്റോ ജില്ല ഭാരവാഹികളായ ആതിഖ് പുത്തൂർ, ബദറുദ്ദീൻ ഹാജി ചെമ്പിരിക്ക, ദാവൂദ് മിഹ്റാജ്, അബ്ദുറഹ്മാൻ പാലക്കി, ആസാദ് കുന്നുംകൈ, ഹാരിസ് ഉളിയത്തടുക്ക, നൗഷാദ് മൊഗ്രാൽപുത്തൂർ, യാക്കൂബ് മഞ്ചേശ്വരം, ഹാരിസ് പട്ല എന്നിവർ സമ്മാനിച്ചു. ഷാർജ കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം ട്രഷറർ നാസർ തായൽ, വൈസ് പ്രസിഡന്‍റ് എം.കെ. അബ്ദുൽ നാസർ എന്നിവരും സംബന്ധിച്ചു. ജില്ല ജനറൽ സെക്രട്ടറി ഹുസൈൻ സി. മാണിക്കോത്ത് സ്വാഗതവും ട്രഷറർ അഷ്റഫ് അലി കണ്ടിഗെ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

