കെ.എം.സി.സി ബഹ്റൈൻ പാലക്കാട് ജില്ല കമ്മിറ്റി പ്രവർത്തനോദ്ഘാടനം
text_fieldsമനാമ: കെ.എം.സി.സി ബഹ്റൈൻ പാലക്കാട് ജില്ല കമ്മിറ്റിയുടെ 2024 -26 വർഷത്തേക്കുള്ള പ്രവർത്തനോദ്ഘാടനം റിവൈവ് 24 സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ നിർവഹിച്ചു. ജില്ല പ്രസിഡന്റ് ഇന്മാസ് ബാബു പട്ടാമ്പി അധ്യക്ഷത വഹിച്ചു. സമസ്ത എസ്.വൈ.എസ് നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. സമസ്തയുടെയും മുസ്ലിം ലീഗിന്റെയും ഐക്യത്തെ തകർക്കാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
കൂടപ്പിറപ്പിന് ഒരു വീട് എന്ന പദ്ധതി പ്രഖ്യാപനത്തിലൂടെയാണ് പ്രവർത്തനോദ്ഘാടനം നിർവഹിച്ചത്. അന്തരിച്ച ദലിത് ലീഗ് നേതാവ് എ.പി. ഉണ്ണികൃഷ്ണന് അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര, അസൈനാർ കളത്തിങ്ങൽ, എസ്.വി. ജലീൽ, റഫീഖ് തോട്ടക്കര എന്നിവർ ആശംസകൾ നേർന്നു.
രണ്ടു വർഷത്തേക്കുള്ള പദ്ധതി പ്രഖ്യാപനം നിർവഹിച്ച ജില്ല ഓർഗനൈസിങ് സെക്രട്ടറി ആശിഖ് പത്തിലിനെ മികച്ച പ്രവർത്തനത്തിന് ജില്ല കമ്മിറ്റി ആദരിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂരിന് ഇൻമാസ് ബാബു പട്ടാമ്പി മെമന്റോ നൽകി ആദരിച്ചു. ജില്ല ജനറൽ സെക്രട്ടറി നിസാമുദ്ദീൻ മാരായമംഗലം സ്വാഗതവും ട്രഷറർ വി.വി. ഹാരിസ് തൃത്താല നന്ദിയും പറഞ്ഞു. മൗസൻ മൂപ്പൻ ഖിറാഅത്ത് നടത്തി.
സംസ്ഥാന നേതാക്കളായ കെ.പി. മുസ്തഫ, ഗഫൂർ കയ്പമംഗലം, ജില്ല ഭാരവാഹികളായ യൂസുഫ് മുണ്ടൂർ, അൻവർ സാദത്ത്, നൗഫൽ പടിഞ്ഞാറങ്ങാടി, നൗഷാദ് പുതുനഗരം, മാസിൽ പട്ടാമ്പി, അനസ് നാട്ടുകൽ, മുഹമ്മദ് ഫൈസൽ, ഷഫീഖ് വല്ലപ്പുഴ എന്നിവരും ജില്ല പ്രവർത്തക സമിതി അംഗങ്ങളും നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.