കെ.സി.ഇ.സിയുടെ പ്രവര്‍ത്തനോദ്ഘാടനം
text_fieldsമനാമ: ബഹ്റൈനിലെ ക്രിസ്ത്യന്‍ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെ.സി.ഇ.സി.) 2025-26 ഭരണസമതിയുടെ പ്രവര്‍ത്തനോദ്ഘാടനം നടത്തി.കെ.സി.എ ഓഡിറ്റോറിയത്തില്‍ കെ.സി.ഇ.സി പ്രസിഡന്റ് റവ. അനീഷ് സാമുവേല്‍ ജോണിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കാത്തോലിക്ക സഭയുടെ നോർത്തേൺ അറേബ്യയുടെ അപ്പസ്തോലിക വികാരി ബിഷപ്പ് മോസ്റ്റ് റവ. ആൽഡോ ബറാർഡി ഉദ്ഘാടനം ചെയ്തു.
കെ.സി.ഇ.സി. അംഗങ്ങളായ വൈദികരുടെ നേതൃത്വത്തില്‍ 2025-26 ഭരണ സമതിയുടെ സമര്‍പ്പണ ശുശ്രൂഷയോട് ആരംഭിച്ച യോഗത്തിന് ജനറല്‍ സെക്രട്ടറി ജോമോന് മലയില്‍ ജോര്‍ജ് സ്വാഗതം അറിയിച്ചു.പ്രവര്ത്തനവര്ഷത്തിലെ തീം ആയ ‘വാക്കിങ് ഇൻ ഫെയ്ത് ടുഗെതർ’ (വിശ്വാസത്തിൽ ഒരുമിച്ച് നടക്കാം) എന്ന വിഷയത്തിൽ റവ. ഫാദര്‍ ജേക്കബ് കല്ലുവിള സംസാരിച്ചു. ലോഗോ പ്രകാശനവും നടന്നു. ബഹ്റൈന്‍ സി.എസ്.ഐ മലയാളി പാരീഷ് ഗായകസംഘത്തിന്റെ ഗാനങ്ങളും ഉണ്ടായിരുന്നു. കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോണ്‍ ആശംസ അറിയിച്ചു.
2025-26 ഭരണ സമിതി അംഗങ്ങളെ പരിചയപ്പെടുത്തി. മുഖ്യാതിഥിയായ ബിഷപ് മോസ്റ്റ് റവ. ആൽഡോ ബറാർഡിക്കും തീം നിർദേശിച്ച ഡിജു ജോണ്‍ മാവേലിക്കരക്കും ലോഗോ സമര്‍പ്പിച്ച അനുജ ജേക്കബിനും കെ.സി.ഇ.സിയുടെ ഉപഹാരങ്ങള്‍ നല്കി ആദരിച്ചു. ട്രഷറര്‍ ജെറിന് രാജ് സാം നന്ദിയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

