Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ഗു​രു​സാ​ന്ത്വ​നം’...

‘ഗു​രു​സാ​ന്ത്വ​നം’ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ഉ​ദ്ഘാ​ട​നം

text_fields
bookmark_border
‘ഗു​രു​സാ​ന്ത്വ​നം’ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ഉ​ദ്ഘാ​ട​നം
cancel
camera_alt

ശ്രീ​നാ​രാ​യ​ണ ക​ൾ​ച​റ​ൽ സൊ​സൈ​റ്റി​യി​ൽ ന​ട​ന്ന ‘ഗു​രു​സാ​ന്ത്വ​നം’ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ഉ​ദ്ഘാ​ട​നം


മ​നാ​മ: ശ്രീ​നാ​രാ​യ​ണ ക​ൾ​ച​റ​ൽ സൊ​സൈ​റ്റി​യി​ൽ ‘ഗു​രു​സാ​ന്ത്വ​നം’ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ ഉ​ദ്ഘാ​ട​ന​വും അ​ന്ത​രി​ച്ച സു​നി​ൽ​കു​മാ​റി​ന്റെ കു​ടും​ബ​ത്തി​നു​ള്ള ധ​ന​സ​ഹാ​യ കൈ​മാ​റ്റ​വും ന​ട​ന്നു.

എ​സ്.​എ​ൻ.​സി.​എ​സ് സി​ൽ​വ​ർ ജൂ​ബി​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ, ന​ട​ന്ന ച​ട​ങ്ങി​ൽ ‘ഗു​രു​സാ​ന്ത്വ​നം’- ‘ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ ആ​ൻ​ഡ് സ​പ്പോ​ർ​ട്ട് സ​ർ​വി​സ​സ്’ എ​ന്ന സ​ബ് ക​മ്മി​റ്റി​യു​ടെ ഉ​ദ്ഘാ​ട​നം ഐ.​സി. ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. എ​സ്.​എ​ൻ.​സി.​എ​സ് ചെ​യ​ർ​മാ​ൻ സു​നീ​ഷ് സു​ശീ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഹാ​രി​സ് അ​യ്യ​ര​ക്ക​ത്ത് വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. എ​സ്.​എ​ൻ.​സി.​എ​സ് സീ​നി​യ​ർ അം​ഗം കെ.​ജി. ദേ​വ​രാ​ജ് ക​ൺ​വീ​ന​റാ​യ 20 അം​ഗ ക​മ്മി​റ്റി വി​പു​ല​മാ​യ സ​ഹാ​യ​ങ്ങ​ളാ​ണ് സൊ​സൈ​റ്റി അം​ഗ​ങ്ങ​ൾ​ക്കും പൊ​തു​സ​മൂ​ഹ​ത്തി​നും വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.

സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​നാ​യി 24 മ​ണി​ക്കൂ​റും ബ​ന്ധ​പ്പെ​ടാ​വു​ന്ന ഹോ​ട്ട് ലൈ​ൻ ന​മ്പ​റും ല​ഭ്യ​മാ​ണ്. എ​സ്.​എ​ൻ.​സി.​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ആ​ർ. സ​ജീ​വ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. അ​ടു​ത്ത​കാ​ല​ത്ത് മ​ര​ണ​പ്പെ​ട്ട സു​നി​ൽ​കു​മാ​റി​ന്റെ കു​ടും​ബ​ത്തി​നു​ള്ള ധ​ന​സ​ഹാ​യം, എം.​ടി. വി​നോ​ദ് കു​മാ​റി​ന്, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, ഹാ​രി​സ് അ​യ്യ​ര​ക്ക​ത്ത് എ​ന്നി​വ​രും ചേ​ർ​ന്ന് കൈ​മാ​റി. ക​ൺ​വീ​ന​ർ കെ.​ജി. ദേ​വ​രാ​ജ്, എ​സ്.​എ​ൻ.​സി.​എ​സ് വൈ​സ് ചെ​യ​ർ​മാ​ൻ സ​ന്തോ​ഷ് ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു. രാ​ജീ​വ് ഏ​വൂ​ർ അ​വ​താ​ര​ക​നാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaWelfare Committee
News Summary - Inauguration of 'Gurusanthvanam' Welfare Committee
Next Story