റോയൽ മെഡിക്കൽ സർവിസിലെ ലബോറട്ടറികൾ ഉദ്ഘാടനം ചെയ്തു
text_fieldsബി.ഡി.എഫ് റോയൽ മെഡിക്കൽ സർവിസിൽ പുതുതായി തുറന്ന ലബോറട്ടറിയും ക്ലിനിക്കും
മനാമ: ബി.ഡി.എഫ് റോയൽ മെഡിക്കൽ സർവിസിലെ ലബോറട്ടറികളുടെയും ഡെയിലി ക്ലിനിക്കിന്റെയും ഉദ്ഘാടനം ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫയുടെ രക്ഷാധികാരിത്വത്തിൽ നടന്നു. ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫിന് പകരം ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറൽ അബ്ദുല്ല ബിൻ ഹസൻ അന്നുഐമി ഉദ്ഘാടനം നിർവഹിച്ചു. ബി.ഡി.എഫ് സ്ഥാപിതമായതിന്റെ 54 ാമത് വാർഷികത്തോടനുബന്ധിച്ചായിരുന്നു പുതിയ ലബോറട്ടറികളുടെയും ക്ലിനിക്കുകളുടെയും ഉദ്ഘാടനം. റോയൽ മെഡിക്കൽ സർവിസ് കമാൻഡർ മേജർ ജനറൽ പ്രഫ. ശൈഖ് ഖാലിദ് ബിൻ അലി ആൽ ഖലീഫ സ്വാഗത ഭാഷണം നടത്തി. എട്ട് ഓപറേഷൻ തിയറ്ററുകളും വിവിധ ക്ലിനിക്കുകളും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ജനങ്ങൾക്ക് നൽകുന്ന ആരോഗ്യ സേവനം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് ചീഫ് ശൈഖ് ഖാലിദ് ബിൻ അലി ആൽ ഖലീഫ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

