മനാമ: മലയാളികളുടെ മനസ്സിൽ ഓർമകളെ തുടികൊട്ടിയുണർത്തുന്ന ഇഷ്ടഗാനങ്ങളുടെ മഴപ്പെയ്ത്തിന് ഇനി ഏഴുനാൾ. ബഹ്റൈൻ എം.പിയും മനുഷ്യാവകാശ കൗൺസിൽ അധ്യക്ഷനുമായ അമ്മാർ അഹ്മ്ദ് അൽ ബന്നായിയുടെ രക്ഷാധികാരത്തിൽ 'ഗൾഫ് മാധ്യമം' സംഘടിപ്പിക്കുന്ന 'റെയ്നി നൈറ്റ്' സംഗീത വിരുന്ന് ഈ മാസം 27ന് ക്രൗൺ പ്ലാസയിൽ അരങ്ങേറും.
അതിവേഗം വിറ്റഴിയുന്ന ടിക്കറ്റുകൾ ഈ പരിപാടിയെ പ്രവാസികൾ എത്രത്തോളം ഏറ്റെടുത്തിരിക്കുന്നു എന്നതിന്റെ തെളിവാണ്. പാട്ട് കേൾക്കാൻ മാത്രമുള്ളതല്ല; അനുഭവിക്കാൻ കൂടിയുള്ളതാണ്. മഴയുടെ കുളിരിൽ സംഗീതം അനുഭവിക്കാനുള്ള വേദിയാണ് റെയ്നി നൈറ്റ്. നിശ്ശബ്ദതയിൽ ഒഴുകിവരുന്ന പാട്ടുകൾ ഭൂതകാലത്തിലെ സുഖമുള്ള ഓർമകളിലേക്ക് കൈപിടിച്ച് കൂട്ടിക്കൊണ്ടുപോകുന്ന അനുഭവം ഇവിടെ ആസ്വദിക്കാം. സിത്താരയും ഹരീഷ് ശിവരാമകൃഷ്ണനും പകർന്നുനൽകുന്ന പാട്ടിന്റെ മാധുര്യം കുടുംബത്തോടൊപ്പം ഹൃദയത്തിൽ ഏറ്റുവാങ്ങാം. മനസ്സ് വായിച്ച് അദ്ഭുതം തീർക്കുന്ന മെന്‍റലിസ്റ്റ് ആദി കൂടി ചേരുമ്പോൾ അവിസ്മരണീയ രാവ് സമ്പൂർണമാകും.
എന്നെന്നും ഹൃദയത്തിൽ സൂക്ഷിച്ചുവെക്കാവുന്ന ഒരു സുന്ദര മുഹൂർത്തമാണ് റെയ്നി നൈറ്റ് പാട്ടുപ്രേമികൾക്കായി ഒരുക്കുന്നത്. പങ്കെടുക്കുന്ന എല്ലാവർക്കും ഡിന്നറും ഒരുക്കിയിട്ടുണ്ട് എന്നതാണ് റെയ്നി നൈറ്റിന്റെ മറ്റൊരാകർഷണം. മനംനിറയെ സംഗീതവും വയർനിറയെ ഭക്ഷണവും ആസ്വദിച്ചാണ് ഓരോരുത്തരും വീടുകളിലേക്ക് മടങ്ങുക.
ഫാമിലി സോണിൽ നാലുപേർക്ക് 150 ദിനാറും കപ്ൾ സോണിൽ രണ്ടുപേർക്ക് 75 ദിനാറും ഡയമണ്ട് സോണിൽ ഒരാൾക്ക് 50 ദിനാറും ഗോൾഡ് സോണിൽ ഒരാൾക്ക് 25 ദിനാറുമാണ് പരിപാടിയുടെ ടിക്കറ്റ് നിരക്ക്.www.wanasatime.com വെബ്സൈറ്റിലൂടെയും 34619565 വാട്സ്ആപ് നമ്പറിൽ ബന്ധപ്പെട്ടും ടിക്കറ്റുകൾ സ്വന്തമാക്കാം.