അറബ് പാർലമെൻറ് യൂനിയൻ തലപ്പത്ത് ഫൗസിയ സൈനൽ
text_fieldsഫൗസിയ സൈനൽ
മനാമ: അറബ് പാർലമെൻറ് യൂനിയൻ ചെയർപേഴ്സനായി ബഹ്റൈൻ പാർലമെൻറ് അധ്യക്ഷ ഫൗസിയ ബിൻത് അബ്ദുല്ല സൈനൽ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞദിവസം കൈറോയിൽ നടന്ന യൂനിയൻ ജനറൽ അസംബ്ലിയിലാണ് അധ്യക്ഷ പദവി ബഹ്റൈന് ലഭിച്ചത്.
വനിത ശാക്തീകരണത്തിൽ ബഹ്ൈറൻ കൈവരിച്ച നേട്ടത്തിെൻറ ഉദാഹരണമാണ് ഫൗസിയ സൈനൽ.
അന്താരാഷ്ട്ര തലത്തിൽ ഈ രംഗത്ത് ബഹ്റൈന്റെ നേട്ടം ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നതായി കഴിഞ്ഞദിവസം ചേർന്ന പാർലമെൻറ് യോഗം വിലയിരുത്തി.
ശൂറ കൗൺസിൽ അംഗങ്ങളും പാർലമെൻറ് അംഗങ്ങളും സൈനലിെൻറ സ്ഥാനലബ്ധിയിൽ പ്രത്യേകം ആശംസകൾ നേർന്നു. ജനാധിപത്യ, പാർലെമൻററി മേഖലയിൽ ബഹ്റൈൻ കൈവരിച്ച നേട്ടം അടയാളപ്പെടുത്തുന്ന ഒന്നാണ് ഈ സ്ഥാനമെന്നും എം.പിമാർ അഭിപ്രായപ്പെട്ടു. അറബ് പാർലമെൻറ് യൂനിയെൻറ മികവ് നേടിയ ശൂറ കൗൺസിൽ അംഗങ്ങളായ ഡോ. ജിഹാദ് അൽ ഫാദിൽ, ദലാൽ അസ്സായിദ്, പാർലമെൻറ് അംഗം ഈസ അൽ ഖാദി എന്നിവർക്കും പാർലമെൻറ് അംഗങ്ങൾ ആശംസകൾ നേർന്നു.
ഹമദ് രാജാവ് ആശംസ നേർന്നു
മനാമ: അറബ് പാർലമെൻറ് യൂനിയൻ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ബഹ്റൈൻ പാർലമെൻറ് അധ്യക്ഷ ഫൗസിയ ബിൻത് അബ്ദുല്ല സൈനലിന് രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫ ആശംസകൾ അറിയിച്ചു.
വേദിയെ ഏറ്റവും ശക്തമായ രൂപത്തിൽ നയിക്കാൻ സൈനലിന് സാധ്യമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
അറബ്, ഇസ്ലാമിക സമൂഹത്തിെൻറ പ്രശ്നങ്ങളിൽ വ്യക്തമായ നിലപാട് കൈക്കൊള്ളാനും വിവിധ വിഷയങ്ങളിൽ എല്ലാ അറബ് രാജ്യങ്ങളെയും ഒരേ നിലപാടിൽ കൊണ്ടുവരുവാനുമുള്ള അറബ് പാർലമെൻറ് യൂനിയെൻറ ശ്രമങ്ങൾക്ക് കരുത്ത് പകരാൻ സൈനലിെൻറ നേതൃത്വത്തിന് സാധ്യമാകുമെന്നും അദ്ദേഹം ശുഭ പ്രതീക്ഷ പ്രകടിപ്പിച്ചു.
പാർലമെൻറ് അധ്യക്ഷ ഫൗസിയ ബിൻത് അബ്ദുല്ല സൈനലിനെ ഹമദ് രാജാവിന്റെ ഭാര്യയും സുപ്രീംകൗൺസിൽ ഫോർ വിമൻ (എസ്.സി.ഡബ്ല്യു) പ്രസിഡന്റുമായ സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫ അഭിനന്ദിച്ചു.
അറബ് പാർലമെന്റുകൾ തമ്മിലുള്ള സഹകരണവും ഏകോപനവും പിന്തുണക്കുന്നതിലും മേഖലയെ സേവിക്കുന്നതിനും ജനങ്ങളുടെ അഭിലാഷങ്ങൾ നേടിയെടുക്കുന്നതിനും എ.ഐ.പി.യുവിന്റെ പങ്ക് വർധിപ്പിക്കുന്നതിൽ സൈനലിന് കഴിയട്ടെ എന്ന് രാജകുമാരി ആശംസിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.