മാർപാപ്പയെ സന്ദർശിച്ച ഓർമയിൽ കെ.ജി. ബാബ രാജൻ
text_fieldsമാർപാപ്പയോടൊപ്പം കെ.ജി. ബാബ രാജൻ
ലോകസമാധാന വക്താവിന്റെ വിയോഗം വിശ്വാസി സമൂഹത്തിന് മാത്രമല്ല ലോകജനതക്കാകമാനം തീരാനഷ്ടമാണ്. മതസൗഹാർദത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും ഉന്നതനുമായ അദ്ദേഹത്തെ നേരിട്ടു കാണാനും അനുഭവിക്കാനും സാധിച്ചത് ഇന്നും ഭാഗ്യമായാണ് ഞാൻ കാണുന്നത്.
ശിവഗിരി മഠത്തിന്റെ ലോക സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികാഘോഷത്തോടനുബന്ധിച്ച് മാർപാപ്പയുടെ വത്തിക്കാനിലെ ഔദ്യോഗിക കാര്യാലയത്തിൽ നടന്ന സർവമത സമ്മേളനത്തിന്റെ കമ്മിറ്റി ചെയർമാനായാണ് ഞാനവിടെയെത്തുന്നത്. ‘നല്ല മാനവികതക്ക് മതങ്ങൾ ഒന്നിച്ച്’ എന്നായിരുന്നു സമ്മേളനത്തിന്റെ ആപ്ത വാക്യം.
സർവ മതങ്ങളുടെയും പ്രതിനിധികളായി മുന്നൂറോളം പേർ അന്ന് ആ സന്നിതിയിൽ ഒരുമിച്ചിരുന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ മൂന്നു തവണ വത്തിക്കാൻ സന്ദർശിക്കാനും പോപ്പിനെ നേരിട്ട് കാണാനും സാധ്യമായതിന്റെ നിർവൃതി ഇന്നും വിട്ടൊഴിഞ്ഞിട്ടില്ല. അനുഗ്രഹം വേണമെന്ന് പറഞ്ഞപ്പോൾ നിങ്ങളാണ് എന്നെ അനുഗ്രഹിക്കേണ്ടത് എന്നറിയിച്ച വിനയം ഇന്നും മനസ്സിലുണ്ട്. നഷ്ടമാകുന്നത് മനുഷ്യത്വത്തിൽ അപൂർവത കാണിച്ച ആൾരൂപത്തെയാണ്. എബ്രഹാം ജോൺ, വർഗീസ് കാരയ്ക്കൽ, ബിജു ജോർജ് എന്നിവരായിരുന്നു ബഹ്റൈനിൽനിന്നുള്ള മറ്റു സംഘാംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

