ലുലു എക്സ്ചേഞ്ച് ഡിജിറ്റൽ വിമൻ കാമ്പയിൻ തുടങ്ങി
text_fieldsമനാമ: വനിതശാക്തീകരണത്തിന്റെ ഭാഗമായി ലുലു എക്സ്ചേഞ്ച് ഡിജിറ്റൽ വിമൻ കാമ്പയിന് തുടക്കംകുറിച്ചു. ഡിജിറ്റൽ പേമെന്റ് മാർഗങ്ങളിലൂടെ നാട്ടിലേക്ക് പണമയക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം.
മാർച്ച് മുഴുവൻ തുടരുന്ന കാമ്പയിനിൽ ലുലു മണി പേമെന്റ് ആപ് വഴി പണമയക്കുന്ന ഓരോ വനിതക്കും സമ്മാനം ഉറപ്പുനൽകുന്നു.
ഡിജിറ്റൽ സംവിധാനത്തിലൂടെ എളുപ്പത്തിലും സുരക്ഷിതമായും പണമിടപാടുകൾ നടത്താൻ സ്ത്രീകളെ സഹായിക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ബഹ്റൈന്റെ കാഷ്ലെസ് പേമെന്റ് സംവിധാനത്തിലേക്ക് എല്ലാ സ്ത്രീകളെയും ഉൾച്ചേർക്കാനുള്ള ഉത്തരവാദിത്ത പൂർണമായ പങ്കാണ് തങ്ങൾ നിർവഹിക്കുന്നതെന്ന് ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ജനറൽ മാനേജർ എഡിസർ ഫെർണാണ്ടസ് പറഞ്ഞു.
ലുലു മണി ആപ് ഉപയോഗിക്കുന്ന വനിതകൾക്ക് മാത്രമാണ് കാമ്പയിനിൽ പങ്കെടുക്കാൻ യോഗ്യത. മാർച്ചിൽ ആപ് വഴി ഇടപാട് നടത്തുന്നവർക്കാണ് സമ്മാനത്തിന് അർഹത.
സമ്മാനം പ്രഖ്യാപിച്ച് ഒരുമാസത്തിനുള്ളിൽ കൈപ്പറ്റണം. ഒരു കസ്റ്റമർക്ക് ഒരു സമ്മാനം മാത്രമാണ് ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

