'മക്കളോടൊപ്പം സ്വർഗത്തിൽ' പ്രഭാഷണം
text_fields1. മക്കളോടൊപ്പം സ്വർഗത്തിൽ' പ്രഭാഷണ പരിപാടിയിൽ നിന്ന് 2 സദസ്സ്
മനാമ: അൽഫുർഖാൻ സെൻററിന്റെ ആഭിമുഖ്യത്തിൽ മക്കളോടൊപ്പം സ്വർഗത്തിൽ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. പ്രമുഖ വാഗ്മിയും ദാറുൽ ബയ്യിന ഇൻറർനാഷനൽ ഇസ്ലാമിക് റിസർച് സ്കൂൾ ഡയറക്ടറുമായ ഉനൈസ് പാപ്പിനിശ്ശേരി വിഷയമവതരിപ്പിച്ച് സംസാരിച്ചു.
ദാറുൽ ബയ്യിന ഇൻറർനാഷനൽ ഇസ്ലാമിക് റിസർച്ച് സ്കൂളിനെക്കുറിച്ചും അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ സംബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു. പ്രമുഖ പണ്ഡിതനും ബഹ്റൈൻ മുൻ പാർലിമെൻറ് അംഗവുമായ ഡോ. ഈസാ ജാസിം അൽ മുതവ്വ പരിപാടി ഉദ്ഘാടനം ചെയ്തു. അൽ ഫുർഖാൻ മലയാള വിഭാഗം പ്രസിഡൻറ് സൈഫുല്ല ഖാസിം അധ്യക്ഷത വഹിച്ചു. പ്രവാസത്തോട് വിട പറയുന്ന ടി.പി. അബ്ദുറഹ്മാൻ സാഹിബിനെ പരിപാടിയിൽ ആദരിച്ചു. ഡോ. ഈസ മുതവ്വ ടി.പിക്കുള്ള മെമന്റോ നൽകി. അൽ ഫുർഖാൻ മദ്റസ വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. കെ.എം.സി.സി ഗ്ലോബൽ പ്രസിഡൻറ് ഹസൈനാർ കളത്തിങ്കൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
രക്ഷാധികാരികളായ അബ്ദുൽ മജീദ് തെരുവത്ത്, ബഷീർ മദനി, മൂസാ സുല്ലമി, ട്രഷറർ നൗഷാദ് സ്കൈ, സുഹൈൽ മേലടി, അബ്ദുറഹ്മാൻ മുള്ളങ്കോത്ത് എന്നിവർ പ്രസീഡിയം അലങ്കരിച്ചു. ജനറൽ സെക്രട്ടറി മനാഫ് സി.കെ സ്വാഗതവും പ്രോഗ്രാം സെക്രട്ടറി അബ്ദുസ്സലാം ബേപ്പൂർ നന്ദിയും പറഞ്ഞു.
യൂസുഫ് കെ.പി, ഹിഷാം കുഞ്ഞഹമ്മദ്, മുബാറക് വി.കെ, ഇഖ്ബാൽ അഹ്മദ്, ഫാറൂഖ് മാട്ടൂല്, സയ്യിദ് പുഴക്കൽ, അബ്ദുല്ല പുതിയങ്ങാടി, ബാസിത് അനാറത്ത്, മുഹമ്മദ് ഷാനിദ്, ഹക്കീം യൂസഫ്, നസീഫ് സൈഫുല്ല, മുസ്ഫിർ മൂസ, മായൻ കൊയിലാണ്ടി, സമീൽ യൂസുഫ്, വനിത വിങ് പ്രവർത്തകരായ സബീല യൂസുഫ്, ഖമറുന്നിസ കുറ്റ്യാടി, ബിനുറഹ്മാൻ, സമീറാ അനൂപ്, സീനത്ത് സൈഫുല്ല, സജില മുബാറക്, നസീമ സുഹൈൽ എന്നിവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

