Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപാ​കി​സ്​​താ​ൻ...

പാ​കി​സ്​​താ​ൻ പ്ര​ധാ​ന​മ​ന്ത്രി ബ​ഹ്​​റൈ​നി​ൽ

text_fields
bookmark_border
പാ​കി​സ്​​താ​ൻ പ്ര​ധാ​ന​മ​ന്ത്രി ബ​ഹ്​​റൈ​നി​ൽ
cancel
camera_alt????? ????????????????? ????????? ????? ??????????????????????? ???????????????? ?????????? ??????????? ?????? ?????? ????? ???????????? ?????????????????? ?????????????????????

മ​നാ​മ: പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ന്‍ ഖാ​ൻ ബ​ഹ്​​റൈ​നി​ൽ സ​ന്ദ​ർ​ശ​നാ​ർ​ഥം എ​ത്തി. വി​മാ​ന​ത്താ​വ​ള​ത്തി​ൽ പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യെ കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന്​ സ​ഖീ​ര്‍ പാ​ല​സി​ൽ എ​ത്തി​യ അ​ദ്ദേ​ഹ​ത്തെ രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ സ്വീ​ക​രി​ച്ചു. പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി​യെ ബ​ഹ്റൈ​നി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ നി​ല​നി​ല്‍ക്കു​ന്ന ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ സ​ന്ദ​ര്‍ശ​നം ഉ​പ​ക​രി​ക്കു​മെ​ന്നും ഹ​മ​ദ്​ രാ​ജാ​വ്​ പ​റ​ഞ്ഞു. ബ​ഹ്റൈ​ന്‍ ദേ​ശീ​യ ദി​ന​മാ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ല്‍ ഇ​വി​ടെ​യെ​ത്തി​യ​തി​ല്‍ ഏ​റെ സ​ന്തോ​ഷ​മു​ള്ള​താ​യി ഇം​റാ​ൻ ഖാ​ൻ പ​റ​ഞ്ഞു. രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പു​രോ​ഗ​തി​യും വ​ള​ര്‍ച്ച​യും നേ​ടി ഉ​ത്തും​ഗ​ത​യി​ലേ​ക്ക് ബ​ഹ്റൈ​നെ ന​യി​ക്കാ​ന്‍ സാ​ധി​ക്ക​ട്ടെ​യെ​ന്ന് ഇം​റാ​ന്‍ ഖാ​ന്‍ ആ​ശം​സി​ച്ചു.

പാ​കി​സ്താ​നി​ല്‍ നി​ന്നെ​ത്തി​യ മ​റ്റ് അ​തി​ഥി​ക​ള്‍ക്കും ഹ​മ​ദ് രാ​ജാ​വ് ആ​ശം​സ നേ​ര്‍ന്നു. പാ​കി​സ്താ​നു​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ബ​ന്ധം സു​ദൃ​ഢ​മാ​ക്കാ​ന്‍ ബ​ഹ്റൈ​ന് താ​ല്‍പ​ര്യ​മു​ള്ള​താ​യി ഹ​മ​ദ് രാ​ജാ​വ് പ​റ​ഞ്ഞു. നി​ല​വി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള സാ​ധ്യ​ത​ക​ളും ഇ​രു​വ​രും ച​ര്‍ച്ച ചെ​യ്തു. ത​നി​ക്കും സം​ഘ​ത്തി​നും ന​ല്‍കി​യ ഊ​ഷ്മ​ള സ്വീ​ക​ര​ണ​ത്തി​ന് ഇം​റാ​ന്‍ ഖാ​ന്‍ പ്ര​ത്യേ​കം ന​ന്ദി അ​റി​യി​ച്ചു. അ​റ​ബ്, ഇ​സ്​​ലാ​മി​ക പ്ര​ശ്ന​ങ്ങ​ളി​ല്‍ യോ​ജി​ച്ച മു​ന്നേ​റ്റം സാ​ധ്യ​മാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും ഇ​രു​വ​രും പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. കൂ​ടി​ക്കാ​ഴ്ച​യി​ല്‍ കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ​യും സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:imrankhangulf news
News Summary - imrankhan-bahrain-gulf news
Next Story