Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​വാ​സി​ക​ൾ​ക്കും...

പ്ര​വാ​സി​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വാ​ക്​​സി​ന്​​ മു​ൻ​ഗ​ണ​ന ന​ൽ​ക​ണം –ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ

text_fields
bookmark_border
പ്ര​വാ​സി​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വാ​ക്​​സി​ന്​​ മു​ൻ​ഗ​ണ​ന ന​ൽ​ക​ണം –ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ
cancel

മ​നാ​മ: കേ​ര​ള​ത്തി​ൽ പ്ര​വാ​സി​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വാ​ക്​​സി​ന്​​ മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന്​ ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ ആ​വ​ശ്യ​പ്പെ​ട്ടു. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ അ​വ​ധി​ക്കും മ​റ്റു​മാ​യി നാ​ട്ടി​ൽ വ​ന്ന പ്ര​വാ​സി​ക​ളി​ൽ നി​ര​വ​ധി പേ​ർ വാ​ക്​​സി​ൻ എ​ടു​ക്കാ​ത്ത​തി​നാ​ൽ മ​ട​ങ്ങാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ട്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഉ​ന്ന​ത​പ​ഠ​ന​ത്തി​ന് പോ​കാ​ൻ ത​യാ​റാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ല രാ​ജ്യ​ങ്ങ​ളും കു​ത്തി​വെ​പ്പ്​ നി​ർ​ബ​ന്ധ​മാ​ക്കി​യ​ത് കാ​ര​ണം യാ​ത്ര​മു​ട​ങ്ങു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

വി​ദ്യാ​ഭ്യാ​സ വാ​യ്​​പ​യും മ​റ്റു​മെ​ടു​ത്താ​ണ് നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ ഉ​പ​രി​പ​ഠ​ന​ത്തി​ന് പോ​കു​ന്ന​ത്. ഇ​ത്ത​രം കേ​സു​ക​ളി​ൽ മു​ൻ​ഗ​ണ​ന ക്ര​മ​ത്തി​ൽ വാ​ക്​​സി​ൻ ന​ൽ​കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. പ്ര​തി​ഭ നേ​താ​വും പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗ​വു​മാ​യ സു​ബൈ​ർ ക​ണ്ണൂ​ർ ഈ ​വി​ഷ​യം നേ​രി​ട്ട്​ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​െൻറ​യും ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​തോ​ടൊ​പ്പം, നാ​ട്ടി​ൽ​നി​ന്ന്​ മ​ട​ങ്ങി​വ​രു​ന്ന​തി​നു​ള്ള ഭീ​മ​മാ​യ ടി​ക്ക​റ്റ് നി​ര​ക്കി​െൻറ കാ​ര്യ​ത്തി​ലും സാ​ധ്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നും ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ അ​ഭ്യ​ർ​ഥി​ച്ചു. പ്ര​വാ​സി​ക​ളോ​ട് എ​ക്കാ​ല​വും അ​നു​ഭാ​വ​പൂ​ർ​ണ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടു​ള്ള ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ഈ ​വി​ഷ​യ​ത്തി​ലും അ​നു​കൂ​ല നി​ല​പാ​ടെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ത് ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​കു​മെ​ന്നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​വി ലി​വി​ൻ കു​മാ​റും പ്ര​സി​ഡ​ൻ​റ്​ കെ.​എം. സ​തീ​ഷും പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentsImmigrantsCovid vaccineBahrain
Next Story