‘സുരക്ഷിത കുടിയേറ്റം’ ബോധവത്കരണവുമായി പ്രവാസി ലീഗൽ സെൽ
text_fieldsമനാമ: ‘സുരക്ഷിത കുടിയേറ്റം’ ബോധവൽകരണവുമായി പ്രവാസി ലീഗൽ സെൽ. നൂറുകണക്കിന് ആളുകൾ തുടർച്ചയായി മനുഷ്യക്കടത്തിന് വിധേയരാകുന്ന സാഹചര്യത്തിലാണ് പ്രവാസി ലീഗൽ സെൽ തീരുമാനമെടുത്തത്. സന്ദർശക വിസയിൽ ചില ഗൾഫ് രാജ്യങ്ങളിലേക്ക് സ്ത്രീകളെയും മറ്റും കൊണ്ടുവന്നു വിൽക്കുകയും മറ്റും ചെയ്യുന്നത് വ്യാപകമായ സാഹചര്യത്തിലാണ് ഈ വിഷയത്തിൽ ശക്തമായി ഇടപെടാൻ തീരുമാനിച്ചതെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് അറിയിച്ചു.
എന്താണ് സുരക്ഷിത കുടിയേറ്റം, വ്യാജ റിക്രൂട്ടിങ് ഏജൻസികളെ എങ്ങനെ തിരിച്ചറിയാം, തൊഴിൽ തട്ടിപ്പിലകപ്പെട്ടാൽ എവിടെ എങ്ങനെ പരാതി സമർപ്പിക്കാം, എന്താണ് തൊഴിൽ കരാർ തുടങ്ങിയ വിവിധ വിഷയങ്ങളിൽ നിയമ വിദഗ്ധരുടെ നേതൃത്വത്തിൽ ക്ലാസുകളും മറ്റും സംഘടിപ്പിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.