Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരേഖകളില്ലാത്ത ഇന്ത്യൻ...

രേഖകളില്ലാത്ത ഇന്ത്യൻ പ്രവാസികൾക്ക്​ ഇന്ന്​ വാക്​സിൻ നൽകും

text_fields
bookmark_border
covid vaccine
cancel

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ ക​ഴി​യു​ന്ന ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക്​​ കോ​വി​ഡ്​ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​തി​ന്​ വെ​ള്ളി​യാ​ഴ്​​ച തു​ട​ക്ക​മാ​കും. സി​ത്ര മാ​ളി​ലെ വാ​ക്​​സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ 2000ത്തോ​ളം പേ​ർ​ക്ക്​ വെ​ള്ളി​യാ​ഴ്​​ച വാ​ക്​​സി​ൻ ന​ൽ​കും.

ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളി​ൽ വാ​ക്​​സി​ൻ എ​ടു​ക്കാ​ൻ ശേ​ഷി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചി​രു​ന്നു. ഗൂ​ഗ്​​ൾ ഫോം ​വ​ഴി ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്തി​യ​വ​രെ​യാ​ണ്​ ഇ​ന്ന​ത്തെ വാ​ക്​​സി​നേ​ഷ​ന്​ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം, വേ​ൾ​ഡ്​ എ​ൻ.​ആ​ർ.​െ​എ കൗ​ൺ​സി​ൽ, ഇ​ന്ത്യ​ൻ ക്ല​ബ്, ​െഎ.​സി.​ആ​ർ.​എ​ഫ്​ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ഇ​ന്ത്യ​ൻ എം​ബ​സി ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ൻ സ​മ​യം നി​ശ്ച​യി​ച്ച്​ കി​ട്ടി​യ​വ​ർ കൃ​ത്യ​സ​മ​യ​ത്ത്​ ത​ന്നെ എ​ത്ത​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ ഒാ​ർ​മി​പ്പി​ച്ചു. ഉ​ച്ച​ക്ക്​ 12 മു​ത​ൽ വൈ​കീ​ട്ട്​ ആ​റ്​ വ​രെ​യാ​ണ്​ വാ​ക്​​സി​നേ​ഷ​ൻ സ​മ​യം. കു​ത്തി​വെ​പ്പി​ന്​ എ​ത്തു​ന്ന​വ​ർ കാ​ലാ​വ​ധി ഉ​ള്ള​തോ ക​ഴി​ഞ്ഞ​തോ ആ​യ ഏ​തെ​ങ്കി​ലും രേ​ഖ​യും കൈ​വ​ശം ക​രു​ത​ണം.

മ​തി​യാ​യ രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ നി​ര​വ​ധി പേ​ർ​ക്ക്​ സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​വ​ർ​ക്കും വാ​ക്​​സി​ൻ ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന്​ ആ​വ​ശ്യം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​ന്ത്യ​ൻ എം​ബ​സി സ​ഹാ​യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Expatriatecovid vaccine
News Summary - Immigrant immigrants will be vaccinated today
Next Story