ഇമാം ഹുസൈൻ ക്ലിനിക് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു
text_fieldsഇമാം ഹുസൈൻ ക്ലിനിക് ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അസ്സയ്യിദ് ജവാദ് ഹസൻ മനാമയിൽ ഉദ്ഘാടനം ചെയ്യുന്നു
മനാമ: ഇമാം ഹുസൈൻ ക്ലിനിക് ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് അസ്സയ്യിദ് ജവാദ് ഹസൻ മനാമയിൽ ഉദ്ഘാടനം ചെയ്തു. ആശൂറ പരിപാടികളുടെ ഭാഗമായി പ്രത്യേകമായാണ് ക്ലിനിക് പ്രവർത്തിക്കുക.
കാപിറ്റൽ ഗവർണർ ശൈഖ് റാശിദ് ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫ, ജഅ്ഫരീ വഖ്ഫ് കൗൺസിൽ യൂസുഫ് ബിൻ സാലിഹ് അസ്സാലിഹ്, പ്രാഥമികാരോഗ്യ കേന്ദ്രം ചീഫ് എക്സിക്യൂട്ടിവ് ഡോ. ഇജ്ലാൽ ഫൈസൽ അൽ അലവി എന്നിവരും സന്നിഹിതരായിരുന്നു.
ആശൂറ പരിപാടികൾ വിജയിപ്പിക്കുന്നതിനാവശ്യമായ സഹായ സഹകരണങ്ങൾ നൽകണമെന്ന രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന ആശൂറ പരിപാടികൾക്കാവശ്യമായ സംവിധാനങ്ങളൊരുക്കുന്നതായി മന്ത്രി വ്യക്തമാക്കി. ആശൂറ പരിപാടികൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ മുഴുവൻ സഹകരണവും മന്ത്രി വാഗ്ദാനം ചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

