Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐമാക് സമ്മർ ക്ലാസ് ഗ്രാൻഡ് ഫിനാലെ

text_fields
bookmark_border
ഐമാക് സമ്മർ ക്ലാസ് ഗ്രാൻഡ് ഫിനാലെ
cancel
camera_alt

ഐമാക് സമ്മർ ക്ലാസ് ഗ്രാൻഡ് ഫിനാലെ സമ്മാനദാന ചടങ്ങ്

മനാമ: ഐമാക് കൊച്ചിൻ കലാഭവൻ, ബി.എം.സിയും ഐമാക് അക്കാദമിയുമായി സഹകരിച്ച് നടത്തിയ സമ്മർ ക്ലാസുകളുടെ ഗ്രാൻഡ് ഫിനാലെ സംഘടിപ്പിച്ചു.

പൂജ ഡാൻസ്, ദേശഭക്തിഗാനം,സിനിമാറ്റിക് ഡാൻസ്, കുട്ടികളുടെ സോളോ പെർഫോമൻസുകൾ, മാർഷൽ ആർട്സ്, കീബോർഡ് പെർഫോമൻസ് തുടങ്ങിയവയും ഒരുക്കിയിരുന്നു. ചടങ്ങിൽ കിഡ്സ് ഫെസ്റ്റിന്റെ സമ്മാനദാനവും വിച്ചു പെരുകാവ് സംവിധാനവും രചനയും നിർവഹിച്ച ഹൃസ്വചിത്രം ‘ഞാനും ഒരു പ്രവാസി’യുടെ ആദ്യപ്രദർശനവും നടന്നു.

പൊതുസമ്മേളനത്തിൽ എഴുത്തുകാരൻ മനോജ് കളരിക്കൽ, ബി.എം.സി ശ്രാവണ മഹോത്സവം ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ഷാജഹാൻ കരുവന്നൂർ, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഓപറേഷൻസ് ഡയറക്ടർ ഷേർളി ലാസർ, എക്സിക്യൂട്ടീവ് മാനേജർ ജെമി ജോൺ, നിഷ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു. ഷാജഹാൻ കരുവന്നൂർ ആശംസ നേർന്നു. കൃപജ, മോളി ജോർജ് എന്നിവർ അവതാരകരായി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - iMac Summer Class Grand Finale
Next Story