Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇല്യാസ് കക്കയത്തിന് യാത്രയയപ്പ് നൽകി

text_fields
bookmark_border
ഇല്യാസ് കക്കയത്തിന് യാത്രയയപ്പ് നൽകി
cancel
camera_alt

യാത്രയയപ്പ് ചടങ്ങിൽനിന്ന്

മനാമ: ദീർഘകാലത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന അൽഫുർഖാൻ സെക്രട്ടറി ഇല്യാസ് കക്കയത്തിന് അൽഫുർഖാൻ സെന്‍റർ യാത്രയയപ്പ് നൽകി. സെന്‍ററിന്‍റെ പ്രബോധന, സാമൂഹിക പ്രവർത്തനങ്ങൾക്ക് ഇല്യാസ് നൽകിയ സംഭാവനകളെ സൈഫുല്ല ഖാസിം അനുസ്മരിച്ചു. സെന്‍റർ ദായി സലാഹുദ്ധീൻ ചുഴലി, അഡ്വൈസർ മൂസ സുല്ലമി, ജ. സെക്രട്ടറി മനാഫ് സികെ, ജോ. സെക്രട്ടറി അബ്‌ദുൾ സലാം, ദഅവാ സെക്രട്ടറി ഹിഷാം കുഞ്ഞഹമ്മദ്, യൂത്ത് വിങ്ങ് സെക്രട്ടറി അബ്‌ദുൾ ബാസിത്ത്, എക്സി. മെമ്പർമാരായ അബ്ദുള്ള പുതിയങ്ങാടി, മുജീബ് റഹ്‌മാൻ എന്നിവർ സംസാരിച്ചു.

മൂന്ന് പതിറ്റാണ്ട് നീണ്ടു നിന്ന പ്രവാസ ജീവിതത്തിനിടയിൽ അൽ ഫുർഖാൻ സെന്‍ററിന്‍റെ പ്രവർത്തനങ്ങളിൽ ഭാഗമാവാൻ കഴിഞ്ഞതും, അതിലൂടെ ലഭിച്ച വിശാലമായ സൗഹൃദ വലയവും തിരിഞ്ഞ് നോക്കുമ്പോൾ അതിയായ സന്തോഷവും സംതൃപ്‌തിയും നൽകുന്നതായി ഇല്ലാസ് കക്കയം മറുപടി പ്രസംഗത്തിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ilyas Kakkayam bids farewell
Next Story