ലഘു ആയുധങ്ങളുടെ അനധികൃത വ്യാപാരം; ഇടപെടൽ വേണമെന്ന് യു.എന്നിൽ ബഹ്റൈൻ
text_fieldsഐക്യരാഷ്ട്രസഭയിൽ നടന്ന സംവാദത്തിൽ ബഹ്റൈൻ സ്ഥിരം പ്രതിനിധി അംബാസഡർ ജമാൽ ഫാരെസ് അൽ റൊവായി സംസാരിക്കുന്നു
മനാമ: ചെറുതും ലഘുവുമായ ആയുധങ്ങളുടെ അനധികൃത വ്യാപാരം, ദുരുപയോഗം എന്നിവ ലോകവ്യാപകമായി ഉയർത്തുന്ന ഗുരുതരമായ ഭീഷണി നേരിടാൻ ഇടപെടൽവേണമെന്ന് ബഹ്റൈൻ. ഇത്തരം പ്രവർത്തനങ്ങൾ സംഘർഷങ്ങൾ വർധിപ്പിക്കുന്നതിനും അക്രമം രൂക്ഷമാക്കുന്നതിനും കാരണമാകുന്നതായും യു.എൻ സുരക്ഷാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്ന സംവാദത്തിൽ പങ്കെടുക്കവെ, ഐക്യരാഷ്ട്രസഭയിലെ ബഹ്റൈൻ സ്ഥിരം പ്രതിനിധി അംബാസഡർ ജമാൽ ഫാരെസ് അൽ റൊവായി ചൂണ്ടിക്കാട്ടി.
രാജ്യങ്ങളുടെ സ്ഥിരത അപകടത്തിലാക്കുന്നതിനും ഇത്തരം വ്യാപാരം കാരണമാകുന്നു.ചെറു ആയുധങ്ങളുടെ അനധികൃത വ്യാപാരം തീവ്രവാദം, സംഘടിത കുറ്റകൃത്യങ്ങൾ, സായുധ അക്രമങ്ങൾ എന്നിവ വർധിക്കാൻ ഇടയാക്കുന്നു.
ഈ വെല്ലുവിളികളെ ചെറുക്കുന്നത് എല്ലാവരുടെയും ധാർമികമായ കടമയാണ്. അതിനു പുറമെ സുരക്ഷിത ലോകം കെട്ടിപ്പടുക്കാൻ ഇത് ആവശ്യമാണെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. ഇന്നത്തെയും ഭാവിയിലെയും തലമുറകൾക്ക് സുരക്ഷിതമായ ലോകം കെട്ടിപ്പടുക്കുക എന്നത് പരമപ്രധാനമാണ്.
ലഘു ആയുധങ്ങളുടെയും അനധികൃത വ്യാപാരവും ഗവൺമെന്റുകൾ പരമ്പരാഗത ആയുധങ്ങൾ നിയമാനുസൃതമായി കച്ചവടം ചെയ്യുന്നതും രണ്ടായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

