സൽമാബാദിൽ അനധികൃത ചികിത്സ: ഏഷ്യൻ പൗരൻ അറസ്റ്റിൽ
text_fieldsമനാമ: തലസ്ഥാനമായ സൽമാബാദിലെ താമസസ്ഥലത്ത് ലൈസൻസില്ലാതെ ചികിത്സാപ്രവർത്തനങ്ങൾ നടത്തിവന്ന 49 വയസ്സുകാരനായ ഒരു ഏഷ്യൻ പൗരനെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റിന് കീഴിലുള്ള സി.ഐ.ഡി ആണ് അറസ്റ്റ് ചെയ്തത്. അനധികൃത വൈദ്യപരിശോധന സംബന്ധിച്ച രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഉടൻ തന്നെ അന്വേഷണം ആരംഭിച്ചതായി ഡയറക്ടറേറ്റ് വ്യക്തമാക്കി. പൊതുജനാരോഗ്യത്തെയും സുരക്ഷയെയും അപകടത്തിലാക്കുന്ന ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
ജനങ്ങൾക്ക് സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ 24 മണിക്കൂറും 999 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാം. വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

