Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അനധികൃതമായി തെരുവു കച്ചവടം ചെയ്തവരെ പിടികൂടി
text_fieldsbookmark_border
മനാമ: മനാമയിൽ അനധികൃതമായി തെരുവു കച്ചവടം ചെയ്തവരെയും രേഖകളില്ലാത്ത പ്രവാസികളെയും അറസ്റ്റ് ചെയ്ത് കാപിറ്റൽ ഗവർണറേറ്റ് പൊലീസ്. ലൈസൻസിങ്ങും നിയന്ത്രണ മാനദണ്ഡങ്ങളും പാലിക്കാത്ത വാണിജ്യ സ്ഥാപനങ്ങൾക്കെതിരെയും നിയമനടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ദേശീയത, പാസ്പോർട്ട്, താമസ കാര്യങ്ങൾ, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി, കാപിറ്റൽ മുനിസിപ്പാലിറ്റി, വ്യവസായ വാണിജ്യ മന്ത്രാലയം എന്നിവയുമായി ഏകോപിപ്പിച്ചാണ് കാപിറ്റൽ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് കാമ്പയിൻ നടത്തിയത്.
Next Story
