അനധികൃത റിക്രൂട്ട്മെന്റ്: എട്ട് സ്ഥാപനങ്ങൾക്കെതിരെ നടപടി
text_fieldsമനാമ: അനധികൃത റിക്രൂട്ട്മെന്റ് നടത്തിയ എട്ട് സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി എൽ.എം.ആർ.എ അറിയിച്ചു. 26 നിയമവിരുദ്ധ തൊഴിലാളികളും പിടിയിലായി. നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്റ്സ് അഫയേഴ്സ്, കാപിറ്റൽ പൊലീസ് ഡയറക്ടറേറ്റ് എന്നിവയുമായി സഹകരിച്ച് എൽ.എം.ആർ.എ നടത്തിയ പരിശോധനയിലാണ് എട്ട് അനധികൃത റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾ കണ്ടെത്തിയത്. അനുമതിയില്ലാതെയാണ് ഹൗസ് മെയ്ഡുകളെ റിക്രൂട്ട്മെന്റ് നടത്തിയിരുന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. താമസ വിസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 26 തൊഴിലാളികളും പിടിയിലായി. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി റിമാൻഡ് ചെയ്തു.

