Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖലീഫ ബിൻ സൽമാൻ ഹൈവേയിലെ അനധികൃത റേസിങ്ങും അമിത ശബ്ദവും: നടപടിക്ക് നിർദേശം

text_fields
bookmark_border
ഖലീഫ ബിൻ സൽമാൻ ഹൈവേയിലെ അനധികൃത റേസിങ്ങും അമിത ശബ്ദവും: നടപടിക്ക് നിർദേശം
cancel

മനാമ: ഹമദ് ടൗണിന് സമീപമുള്ള ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ സ്ഥിരമായി കണ്ടുവരുന്ന അനധികൃത റേസിംഗും വാഹനം മോഡിഫൈ ചെയ്തുണ്ടാക്കുന്ന അമിത ശബ്ദവും തടയുന്നതിനായി സ്പീഡ് ക്യാമറകളും സിവിലിയൻ ട്രാഫിക് പട്രോളിംഗും ഏർപ്പെടുത്തണമെന്ന ആവശ്യവുമായി കൗൺസിലർമാർ.

രാത്രികാലങ്ങളിൽ വലിയ ശബ്ദത്തിൽ വാഹനങ്ങൾ ഓടിക്കുന്നത് കാരണം ഉറങ്ങാൻ സാധിക്കുന്നില്ലെന്ന പ്രദേശവാസികളുടെ ശക്തമായ പരാതികളെത്തുടർന്നാണ് ഈ നീക്കം. ഈസ്റ്റ് ഹമദ് ടൗൺ കൗൺസിലർ അബ്ദുല്ല ശറീദ അൽ തവാഡിയുടെ നേതൃത്വത്തിൽ നാല് കൗൺസിലർമാർ ചേർന്ന് സമർപ്പിച്ച നിർദ്ദേശം മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആൻഡ് അഗ്രികൾച്ചർ മന്ത്രി വെഈൽ അൽ മുബാറക് വഴി ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ സമഗ്ര അവലോകനത്തിനായി കൈമാറിയിട്ടുണ്ട്.

സീഫ് ഏരിയ മുതൽ സാഖിറിലെ യൂണിവേഴ്സിറ്റി ഓഫ് ബഹ്‌റൈൻ കാമ്പസ് വരെ നീളുന്ന പ്രധാന ഗതാഗത പാതയാണ് ഖലീഫ ബിൻ സൽമാൻ ഹൈവേ. അത്യാധുനിക സ്പീഡ് ക്യാമറകൾ സ്ഥാപിക്കുന്നതിലൂടെ നിയമലംഘകരെ വേഗത്തിൽ തിരിച്ചറിയാനും, സിവിലിയൻ പട്രോളിംഗ് വഴി അപകടകരമായ ഡ്രൈവിംഗ് തടയാനും സാധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Illegal racing and excessive noise on Khalifa Bin Salman Highway: Action ordered
Next Story