അനധികൃത മത്സ്യബന്ധനം; മൂന്ന് ഏഷ്യൻ വംശജർ അറസ്റ്റിൽ
text_fieldsമനാമ: അനധികൃത മത്സ്യബന്ധനത്തിലേർപ്പെട്ട മൂന്ന് ഏഷ്യൻ വംശജർ അറസ്റ്റിലായി. ഉം ജലീദ് ദ്വീപിന് സമീപമാണ് സംഭവം. അനധികൃതമായി മത്സ്യബന്ധനം നടത്തുന്നതിനിടെ ബഹ്റൈൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇവർ അറസ്റ്റിലായത്.
നിയമവിരുദ്ധമായ ബോട്ടം ട്രോളിങ് വലകൾ ഉപയോഗിച്ച് ഇവർ ചെമ്മീൻ പിടിക്കുകയായിരുന്നു. സമുദ്രജീവികളെ നശിപ്പിക്കുമെന്നതിനാൽ ബോട്ടം ട്രോളിങ് വലകൾ നിരോധിച്ചിരിക്കുകയാണ്. നിരോധിത ജലാശയത്തിൽ ബോട്ട് കണ്ട കോസ്റ്റ് ഗാർഡ് ജീവനക്കാരോട് നിർത്താൻ നിർദേശിച്ചു. പക്ഷേ, പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇവരെ പിടികൂടുകയും ബോട്ട് പിടിച്ചെടുക്കുകയും ചെയ്തു. പൊതുലേലത്തിൽ ചെമ്മീൻ വിറ്റഴിച്ചു.

