Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിയമവിരുദ്ധം: രണ്ട് മാസത്തിനിടെ 499 പരസ്യബോർഡുകൾ നീക്കം ചെയ്ത് ബഹ്റൈൻ
text_fieldsbookmark_border
മനാമ: ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി 499 നിയമവിരുദ്ധ പരസ്യ ബോർഡുകൾ നീക്കം ചെയ്തതായി ഉത്തര മേഖല മുനിസിപ്പൽ ഡയറക്ടർ ലംയാഅ് അൽ ഫദാല അറിയിച്ചു. പൊതു ഇടങ്ങളിൽ നിയമം ലംഘിച്ച് ബോർഡ് സ്ഥാപിച്ച കമ്പനികൾക്ക് പിഴയിട്ടിട്ടുണ്ട്. റോഡിന് മധ്യത്തിലുള്ള വൈദ്യുതി വിളക്കുകാലുകളിലാണ് കൂടുതൽ പരസ്യങ്ങളും സ്ഥാപിച്ചിരുന്നത്. മുനിസിപ്പാലിറ്റി അംഗീകാരമില്ലാതെ പൊതു ഇടങ്ങളിൽ പരസ്യങ്ങളും ബോർഡുകളും മറ്റും സ്ഥാപിക്കുകയോ പതിക്കുകയോ പാടില്ലെന്നാണ് നിയമമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

