ഐ.എൽ.എ 70-ാം വാർഷികാഘോഷം; ‘പ്ലാറ്റിനം ദാന്ധിയ ബീറ്റ്സ് 2026' ഇന്ന് ക്രൗൺപ്ലാസയിൽ
text_fieldsമനാമ: ബഹ്റൈനിലെ പ്രമുഖ ജീവകാരുണ്യ സാമൂഹിക സംഘടനയായ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ( ഐ.എൽ.എ) തങ്ങളുടെ 70-ാം വാർഷികത്തിന്റെ ഭാഗമായി 'ഐ.എൽ.എ പ്ലാറ്റിനം ദാന്ധിയ ബീറ്റ്സ് 2026' സംഘടിപ്പിക്കുന്നു. ഇന്ന് രാത്രി 8 മുതൽ ക്രൗൺ പ്ലാസ കൺവെൻഷൻ സെന്ററിലാണ് ആഘോഷ പരിപാടികൾ അരങ്ങേറുന്നത്.
ഇന്ത്യൻ സംസ്കാരവും സംഗീതവും പാരമ്പര്യവും വിളിച്ചോതുന്ന ബഹ്റൈനിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ ദാന്ധിയ നൈറ്റിൽ പരമ്പരാഗത ഗർബ, ദാന്ധിയ നൃത്തങ്ങളും വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറും. 1956-ൽ പ്രവർത്തനം ആരംഭിച്ച ഐ.എൽ.എ, കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി കുട്ടികൾ, സ്ത്രീകൾ, മുതിർന്ന പൗരന്മാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്കായി നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

