ആസ്വദിച്ച് പാടാൻ ഇക്കരോവയുടെ കരോക്കെ ഡിവൈസ്
text_fieldsസംഗീതാസ്വാദകരല്ലാത്തവരാരാണുള്ളത്. സന്തോഷത്തിലും സങ്കടത്തിലും വിശാദത്തിലും സംഗീതത്തെ ആശ്രയിക്കുന്നവരാണ് നാം. ഒരു വേള രോഗ ശമനത്തിന് വരെ സംഗീതങ്ങളെ കൂടെക്കൂട്ടുന്നവരുണ്ട്. എന്നാൽ സംഗീതം കേൾക്കാൻ മാത്രം പ്രിയം വെക്കുന്നവരാവില്ല. ചിലർക്ക് പാടാനും അതിയായ ആഗ്രഹമുണ്ടാകും. പാട്ടു പാടിക്കൊണ്ട് തന്നെ സന്തോഷം കണ്ടെത്തുന്നവരാകും അധിക പേരും. ഒരു പാട്ട് പോലും പാടാത്തവരായി ആരുമുണ്ടാകില്ല എന്നതും വസ്തുതയാണ്. ചില നേരങ്ങളിൽ ഒരു മൂളിപ്പാട്ട് തന്നെയെങ്കിലും നമ്മളോരോരുത്തരും പാടിയിട്ടുണ്ടാകും. അതിൽ കരോക്കേയുടെ സാന്നിധ്യത്തിൽ പാടാൻ ശ്രമിച്ചിട്ടുള്ളവരുടെ ആത്മനിർവൃതിയാണ് മനോഹരം. തന്‍റെ ശബ്ദത്തെ സുന്ദരമമായി കേൾക്കാൻ മൈക്കിന്‍റെയും കരോക്കേയുടെയും സൗകര്യങ്ങളെ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു അവസരവുമായാണ് കേവൽ റാം എത്തിയിരിക്കുന്നത്.
ഇക്കരോവയുടെ കരോക്കെ മെഷീൻ നിങ്ങളുടെ ആഗ്രഹങ്ങളെ സഫലീകരിക്കുമെന്നത് തീർച്ചയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന ഈ മെഷീൻ ഉപയോഗ സൗഹൃദവുമാണ്. രണ്ട് മൈക്കുകൾക്കൊപ്പം ലിറിക്സ് അടക്കം തെളിയുന്ന ഒരു സ്ക്രീൻ ഇക്കരോവയുടെ കരോക്കെ മെഷീന്‍റെ പ്രത്യേകതയാണ്. എച്ച്.ഡി ടച്ച്‌സ്‌ക്രീൻ ടാബ്‌ലെറ്റ്, 2 സെൽഫ് ചാർജിങ് വയർലെസ് മൈക്കുകൾ, 300 വാട്ട് ബ്ലൂടൂത്ത് സ്പീക്കർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വൈഫൈ കണക്ഷനിലൂടെ യൂട്യൂബ്, മറ്റ് കരോക്കേ ആപ്പുകൾ എന്നിവ ഉപയോഗിക്കാനാവും. 10 ദശലക്ഷത്തിലധികം ഗാനങ്ങൽ നിങ്ങൾക്ക് ആക്സസ് ചെയ്യാം. കൂടാതെ ഒരു വർഷത്തെ വാറന്‍റിയും ലഭിക്കും. മികച്ച സൗണ്ട് ക്വാളിറ്റിയുള്ള ഈ ഡിവൈസ് ഇൻഡോർ പാർട്ടികൾക്കും ഔട്ട്‌ഡോർ വിനോദത്തിനും അനുയോജ്യമായ ഈ കരോക്കേ മെഷീൻ എട്ട് മണിക്കൂർ വരെ നിർത്താതെ പ്രവർത്തിക്കും.
കേവൽറാം ഫ്ലാഗ്ഷിപ്പ് സ്റ്റോർ ബാബ് അൽ ബഹ്റൈൻ, കേവൽറാം ഡിപ്പാർട്ട്മെന്റ് സ്റ്റോർ ഗുദൈബിയ എന്നിവിടങ്ങളിൽ ഈ ഉൽപന്നങ്ങൾ എല്ലാം ലഭിക്കും. കൂടാതെ ഓൺലൈനായും പർച്ചേസ് ചെയ്യാം. പ്രോഡക്ട്സ് സംബന്ധിച്ച വിശദാംശങ്ങൾക്കും ഓൺ ലൈൻ ഷോപ്പിങ്ങിനും https://kewalrams.com ശിക്കുക. അല്ലെങ്കിൽ +973 39749686, wa.link/uevs02 ബന്ധപ്പെടുക. https://www. instagram.com/kewalram. bh https://www.facebook. com/kewalramandsons എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സന്ദർശിച്ചാലും വിശദാംശങ്ങൾ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

