ഇഹ്സാൻ മദ്രസ പ്രവർത്തനമാരംഭിച്ചു
text_fieldsമനാമ: ഒരു ദശകത്തിലേറെ പ്രവർത്തി പരിചയവുമായി മുന്നോട്ട് പോകുന്ന അൽ ഇഹ്സാൻ മദ്രസ അതിന്റെ 2025-26 അധ്യയന വർഷത്തിലേക്ക് കടന്നതായി ഭാരവാഹികൾ അറിയിച്ചു. ബഹ്റൈൻ ഈസാ ടൗണിൽ ഏറെ കാലമായി വ്യവസ്ഥാപിതവും ഉയർന്ന പഠന നിലവാരവുമായി മുന്നോട്ട് പോകുന്ന മദ്രസ്സ റയ്യാൻ സ്റ്റഡി സെന്ററിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്.
ഇംഗ്ലീഷ് മീഡിയം സിലബസിൽ തയ്യാറാക്കിയിട്ടുള്ള പാഠ്യപദ്ധതി ആധികാരികമായ ഇസ്ലാമിക ഉറവിടങ്ങളിൽ നിന്നാണ് രൂപകൽപന ചെയ്തിട്ടുള്ളത്. ലളിതമായ പാഠഭാഗങ്ങൾ, അറബി ഭാഷ പഠനം, ഖുർആൻ പാരയണം, മനപ്പാഠം, വിശ്വാസ കർമ്മശാസ്ത്ര വിഷയങ്ങൾ, സ്വഭാവമര്യാദകളും പാഠ്യപദ്ധതിയുടെ ഭാഗമാണ്. ഖുർആൻ പാരായണത്തിന്റെ തനത് ശൈലി രൂപപ്പെടുത്തിയെടുക്കാൻ ഖാഇദ നൂറാനിയ്യ പഠനത്തിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

