ബഹ്‌റൈൻ സർക്കാർ സേവനങ്ങൾ അറിയാൻ ഐ.ജി.എയുടെ പുതിയ വാട്സാപ്പ് ചാനൽ
text_fieldsമനാമ: സർക്കാർ ഇ-സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തത്സമയം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (ഐ.ജി.എ) ഔദ്യോഗിക വാട്സാപ്പ് ചാനൽ പുറത്തിറക്കി. സർക്കാർ സേവനങ്ങളിലെ പുതിയ മാറ്റങ്ങളെക്കുറിച്ചും അപ്‌ഡേറ്റുകളെക്കുറിച്ചും ജനങ്ങൾക്ക് എളുപ്പത്തിൽ വിവരങ്ങൾ ലഭിക്കാൻ ഈ ചാനൽ സഹായിക്കും.
ചാനലിൽ ചേരുന്നതിനായി ഐ.ജി.എയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും (@igabahrain) വെബ്സൈറ്റിലും (iga.gov.bh) ലഭ്യമായ ക്യു.ആർ കോഡ് സ്കാൻ ചെയ്യാവുന്നതാണ്. ബഹ്‌റൈൻ നാഷണൽ പോർട്ടൽ (bahrain.bh), മൈഗവ് ആപ്പ് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കൊപ്പം ഈ വാട്സാപ്പ് ചാനലും പ്രയോജനപ്പെടുത്താൻ അതോറിറ്റി പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും സർക്കാർ സേവന കോൺടാക്റ്റ് സെന്ററുമായി 80008001 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. കൂടാതെ, പരാതികൾക്കും നിർദ്ദേശങ്ങൾക്കുമായി തവാസുൽ സംവിധാനവും ഉപയോഗപ്പെടുത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

