വിദേശത്തുള്ള പൗരന്മാർക്ക് ഐ.ഡി കാർഡുകൾ നൽകുന്നതിന് ഇ-സേവനം ആരംഭിച്ച് ഐ.ജി.എ
text_fieldsമനാമ: വിദേശത്തുള്ള ബഹ്റൈനി പൗരന്മാർക്ക് ഐഡി കാർഡുകൾ നൽകുന്നതിനും പുതുക്കുന്നതിനും ഇ-സേവനം ആരംഭിച്ച് ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (ഐ.ജി.എ). ദേശീയ പോർട്ടലായ bahrain.bh വഴി ഈ സേവനം ലഭ്യമാണ്. പൗരന്മാർക്ക് നേരിട്ടോ അല്ലെങ്കിൽ അവരുടെ അടുത്ത ബന്ധുക്കൾക്കോ അപേക്ഷ നൽകാവുന്നതാണ്.
പൂർത്തിയാകുന്ന ഐഡി കാർഡുകൾ അരാമെക്സ് കൊറിയർ സർവിസ് വഴി അപേക്ഷകന്റെ വിദേശത്തുള്ള നിലവിലെ വിലാസത്തിൽ അയച്ചു കൊടുക്കും. രാജ്യത്തിനകത്തുള്ളവരാണെങ്കിൽ ഇസ ടൗണിലെ ഐഡന്റിറ്റി കാർഡ് സേവന കേന്ദ്രത്തിൽനിന്ന് നേരിട്ട് കൈപ്പറ്റണം. വിദേശത്തുള്ള ബഹ്റൈനി പൗരന്മാർക്ക് ഐഡി കാർഡ് സേവനങ്ങൾക്ക് സൗകര്യപ്രദമായ ഡിജിറ്റൽ മാർഗം നൽകുക എന്നതാണ് സേവനത്തിന്റെ ലക്ഷ്യം.
സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള അതോറിറ്റിയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംരംഭവുമെന്ന് ഐ.ജി.ഐ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പോപുലേഷൻ രജിസ്ട്രി ഡെപ്യൂട്ടി ചീഫ് എക്സിക്യുട്ടിവ് ദുആ സുൽത്താൻ മുഹമ്മദ് പറഞ്ഞു. അന്വേഷണങ്ങൾക്ക്, 80008001 എന്ന നമ്പറിൽ സർക്കാർ സേവന കോൺടാക്ട് സെന്ററുമായോ അല്ലെങ്കിൽ തവാസുൽ സിസ്റ്റം, തവാസുൽ ആപ് എന്നിവ വഴിയോ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

