Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവൈ​വി​ധ്യം നി​റ​ഞ്ഞ...

വൈ​വി​ധ്യം നി​റ​ഞ്ഞ ഇ​ഫ്താ​റു​ക​ൾ

text_fields
bookmark_border
വൈ​വി​ധ്യം നി​റ​ഞ്ഞ ഇ​ഫ്താ​റു​ക​ൾ
cancel

“ബ​ഹ്റൈ​നി​ലെ ഏ​തു നോ​മ്പു​തു​റ​ക്കും നി​ങ്ങ​ൾ പോ​യാ​ൽ ല​ഭി​ക്കു​ക ഹോ​ട്ട​ൽ വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ​ണം ആ​യി​രി​ക്കും, പ​ക്ഷേ ഞ​ങ്ങ​ളു​ടെ നോ​മ്പു​തു​റ​യി​ൽ തി​ക​ച്ചും ഹോം ​മെ​യ്ഡ് ഭ​ക്ഷ​ണ​ങ്ങ​ളാ​ണ്.‘‘​വ​രൂ ആ​സ്വ​ദി​ക്കൂ.... വ്യ​ത്യാ​സം രു​ചി​ച്ച​റി​യൂ...”

ഇ​പ്രാ​വ​ശ്യ​ത്തെ റ​മ​ദാ​ൻ തു​ട​ങ്ങി​യ​തു മു​ത​ൽ നോ​മ്പു​തു​റ​ക്കു​ള്ള ക്ഷ​ണ​ങ്ങ​ളു​ടെ പൊ​ടി​പൂ​ര​മാ​ണ്. ഒ​രേ ദി​വ​സം​ത​ന്നെ ഒ​ന്നി​ല​ധി​കം നോ​മ്പു​തു​റ​ക​ളാ​ണ് ബ​ഹ്റൈ​നി​ൽ കൂ​ട്ടാ​യ്മ​ക​ളും സം​ഘ​ട​ന​ക​ളും ന​ട​ത്താ​ൻ പോ​കു​ന്ന​ത്. ഒ​രേ ദി​വ​സം ത​ന്നെ പ​ല നോ​മ്പു​തു​റ​ക​ൾ ഉ​ള്ള​തി​നാ​ൽ ഒ​രു കൂ​ട്ടാ​യ്മ​യു​ടെ നോ​മ്പു​തു​റ​യു​ടെ ഇ​ൻ​വി​റ്റേ​ഷ​നി​ൽ ക​ണ്ട വാ​ക്കു​ക​ളാ​ണ് മു​ക​ളി​ൽ ഞാ​ൻ കു​റി​ച്ച​ത്.

നോ​മ്പ് കൂ​ടി​യാ​ൽ 30 ദി​വ​സം മാ​ത്ര​മേ ഉ​ണ്ടാ​വു​ക​യു​ള്ളൂ. അ​തി​നാ​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ൽ നോ​മ്പു​തു​റ ന​ട​ത്തി തീ​ർ​ക്കേ​ണ്ട​തു​ണ്ട്. പ​ല കൂ​ട്ടാ​യ്മ​ക​ളും വ്യ​ത്യ​സ്ത​ത​ക​ൾ പു​ല​ർ​ത്താ​ൻ​വേ​ണ്ടി പ​ല രീ​തി​യി​ലു​ള്ള ത​യാ​റെ​ടു​പ്പു​ക​ളും ന​ട​ത്തു​ന്നു​ണ്ട്. ക​മാ​ന​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ പ്രാ​ദേ​ശി​ക​മാ​യ വാ​ക്കു​ക​ൾ, ബാ​ന​റു​ക​ളി​ൽ പ്ര​ത്യേ​കം ക്യാ​പ്ഷ​ൻ, നോ​ട്ടീ​സി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന സ​ദ​സ്സ്, എ​ന്നി​വ​യാ​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ക​യാ​ണ് ഇ​പ്രാ​വ​ശ്യ​ത്തെ നോ​മ്പു​തു​റ സ​ൽ​ക്കാ​ര​ങ്ങ​ളു​ടെ സ​വി​ശേ​ഷ​ത. ത​ങ്ങ​ളു​ടെ നോ​മ്പു​തു​റ​യി​ൽ പ​ര​മാ​വ​ധി ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാ​ൻ​വേ​ണ്ടി സം​ഘാ​ട​ക​ർ കൈ​യും മെ​യ്യും മ​റ​ന്ന് അ​ര​മു​റു​ക്കി കെ​ട്ടി ക്ഷ​ണി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഒ​രേ നോ​മ്പു​തു​റ​ക്ക് ത​ന്നെ ചു​രു​ങ്ങി​യ​ത് അ​ഞ്ചോ പ​ത്തോ ആ​ളു​ക​ൾ വി​ളി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. ഏ​താ​യാ​ലും ഈ ​വ​ർ​ഷ​ത്തെ നോ​മ്പു​തു​റ ബ​ഹ്റൈ​നി​ൽ അ​ടി​ച്ചു പൊ​ളി​ക്കും. നോ​മ്പു​തു​റ പ​രി​പാ​ടി​ക​ളു​ടെ ദൈ​ർ​ഘ്യം കു​റ​ച്ച് നോ​മ്പി​ന്‍റെ പ​വി​ത്ര​ത സൂ​ക്ഷി​ക്കാ​ൻ കൂ​ട്ടാ​യ്മ​ക​ൾ രം​ഗ​ത്തി​റ​ങ്ങു​ന്നു എ​ന്നു​ള്ള​തും കാ​ണാ​ൻ ക​ഴി​യു​ന്നു.

ഓ​രോ കൂ​ട്ടാ​യ്മ​ക്കാ​രും മ​റ്റു​ള്ള നോ​മ്പു​തു​റ ഉ​ള്ള​തി​നാ​ൽ ത​ങ്ങ​ളു​ടെ പ​രി​പാ​ടി​യി​ൽ ആ​ളു​ക​ൾ കു​റ​യു​മോ എ​ന്ന ആ​ധി​യും മ​ന​സ്സി​ലു​ണ്ട് എ​ന്നു​ള്ള​തും ഇ​വി​ടെ കു​റി​ക്ക​ട്ടെ. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ഒ​രേ പ​ന്തി​യി​ൽ ര​ണ്ടു​ത​രം വി​ള​മ്പു​ക​ളും മു​ൻ​കാ​ല​ങ്ങ​ളി​ൽ ക​ണ്ടി​രു​ന്നു. ഇ​ത്ത​വ​ണ ഉ​ണ്ടാ​കു​മോ ആ​വോ??

ഒ​രേ ദി​വ​സം ത​ന്നെ നാ​ലും അ​ഞ്ചും അ​തി​ല​ധി​ക​വും നോ​മ്പു​തു​റ​ക​ളി​ൽ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും ഓ​ടി പ​ങ്കെ​ടു​ക്കു​ന്ന നേ​താ​ക്ക​ളും ന​മു​ക്കി​ട​യി​ൽ ഉ​ണ്ട്. ചി​ല നേ​താ​ക്ക​ൾ മു​ൻ​നി​ര സീ​റ്റ് വേ​ണ​മെ​ന്ന് വാ​ശി​യോ​ടെ ക​യ​റി​വ​രു​ന്ന​വ​രെ​യും, ജ​ന​ബാ​ഹു​ല്യം കൊ​ണ്ട് സ്റ്റേ​ജി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​കേ​ണ്ടി വ​ന്ന​വ​രെ​യും ക​ണ്ടി​ട്ടു​ണ്ട്.

ഏ​താ​യാ​ലും ജാ​തി-​മ​ത-​രാ​ഷ്ട്രീ​യ​ഭേ​ദ​മെ​ന്യേ വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്രം വി​രു​ന്നു വ​രു​ന്ന ഈ ​പ​വി​ത്ര മാ​സ​ത്തെ ധ​ന്യ​മാ​ക്കാ​ൻ സ​മൂ​ഹ​ത്തി​ലു​ള്ള എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ളോ​ടും കൂ​ട്ടാ​യ്മ​ക​ളോ​ടും സം​ഘ​ട​ന​ക​ളോ​ടും ഹൃ​ദ​യ​ത്തി​ന്റെ അ​ടി​ത്ത​ട്ടി​ൽ​നി​ന്നും ന​ന്ദി അ​റി​യി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Iftars full of variety
Next Story