ആയിരങ്ങൾക്ക് ഭക്ഷണമൊരുക്കി ‘ഇഫ്താർ ടെന്റ്’
text_fieldsഉമ്മുൽ ഹസ്സം മലിക് ഖാലിദ് ജുമാമസ്ജിദിനോട് ചേർന്നുള്ള ‘ഇഫ്താർ ടെന്റ്’
മനാമ: ജംഇയ്യതുൽ തർബിയത്ത് അൽ ഇസ്ലാമിക് സൊസൈറ്റി നടത്തിവരുന്ന പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി ഉമ്മുൽ ഹസ്സം മലിക് ഖാലിദ് ജുമാമസ്ജിദിനോടു ചേർന്ന് തയാറാക്കിയ ടെന്റിലെ ഇഫ്താറിലേക്ക് ആയിരത്തോളം പേരാണ് നോമ്പുതുറക്കാൻ എത്തുന്നത്. പ്രഭാഷണത്തിന് വിവിധ ഭാഷക്കാരായ പണ്ഡിതന്മാർ നേതൃത്വം നൽകിവരുന്നു. വ്രതാനുഷ്ഠാനത്തിന്റെ മാസത്തിൽ വിവിധ ഭാഷ ദേശക്കാരായ വിശ്വാസികൾക്ക് ഒരനുഗ്രഹമായി മാറിയിരിക്കുന്ന ഈ സംരംഭം സൊസൈറ്റി നടത്തിവരുന്ന ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമാണെന്ന് ഭാരവാഹികൾ അറിയിച്ചു. അൽ മന്നാഇ സെന്റർ (മലയാള വിഭാഗം) പ്രബോധകരായ സി.ടി. യഹ്യ, സമീർ ഫാറൂഖി തുടങ്ങിയവരുടെ പ്രഭാഷണങ്ങളും വിവിധ ദിവസങ്ങളിലായി നടക്കുമെന്ന് അറിയിപ്പിൽ പറഞ്ഞു.

