ഗ്രാൻഡ് ഇഫ്താർ നടത്തി
text_fieldsമനാമ: ഹുറ സമസ്തയും കെ.എം.സി.സി ഹുറ ഗുദൈബിയ കമ്മിറ്റിയും സംയുക്തമായി ഹൂറ ചാരിറ്റി ഹാളിൽ ഗ്രാൻഡ് ഇഫ്താർ നടത്തി. സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനവും നസീഹത്തും നിർവഹിച്ചു. കെ.എം.സി.സി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, ഓർഗനൈസിങ് സെക്രട്ടറി മുസ്തഫ കെ.പി, സമസ്ത ട്രഷറർ എസ്.എം. അബ്ദുൽ വാഹിദ് എന്നിവർ ആശംസ നേർന്നു.
പൊതുപരീക്ഷയിൽ ടോപ് പ്ലസോടെ ബഹ്റൈൻ റേഞ്ചിൽ ഫസ്റ്റ് നേടിയ ഹൂറ തഅലീമുൽ ഖുർആൻ മദ്റസ വിദ്യാർഥി റിഫാന്‍ സമസ്ത ഏരിയ കമ്മിറ്റിയുടെ ഉപഹാരം തങ്ങൾ നൽകി. സമസ്ത ഏരിയ ആക്ടിങ് പ്രസിഡന്റ് മഹമൂദ്, പെരിങ്ങത്തൂർ കെ.എം.സി.സി ഏരിയ പ്രസിഡന്റ് നൂറുദ്ദീൻ കെ.പി, സമസ്ത ഏരിയ സെക്രട്ടറി മുനീർ കൊടുവള്ളി, കെ.എം.സി.സി ഏരിയ സെക്രട്ടറി ആശിഖ് തോടന്നൂർ, ഹുറ യൂത്ത് വിങ് എന്നിവർ നേതൃത്വം നൽകി.

