സാമൂഹിക പ്രവർത്തകരുടെ സംഗമവേദിയായി ഫ്രൻഡ്സ് ഇഫ്താർ
text_fieldsഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച
ഇഫ്താർ സംഗമം
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമം സാമൂഹിക പ്രവർത്തകരുടെ സംഗമ വേദിയായി. ഇബ്നുൽ ഹൈതം സ്കൂളിൽ നടന്ന സംഗമത്തിൽ ഫ്രൻഡ്സ് അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്വി റമദാൻ സന്ദേശം നൽകി. വിവിധ മത വിഭാഗങ്ങൾക്കിടയിൽ കാണുന്ന ആചാരാനുഷ്ഠാനങ്ങൾക്ക് സാമ്യത ഏറെയാണെന്ന് അദ്ദേഹം പറഞ്ഞു. ഇവ മാനവ സമൂഹത്തിന്റെ കരുത്തും കാതലുമാണെന്ന് അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോഴാണ് നന്മയിലധിഷ്ഠിതമായ സമൂഹ നിർമിതി സാധ്യമാവുന്നത്. മനുഷ്യ മനസ്സിൽ ഉറഞ്ഞുകൂടുന്ന വിഭാഗീയവും വർഗീയവുമായ ചിന്താഗതികളെ ഇല്ലാതാക്കാൻ ഇത്തരം സംഗമങ്ങൾ പ്രചോദനമാവണം. പരസ്പരമുള്ള ബഹുമാനവും ആദരവും ജീവിതത്തിൽ ശീലമാക്കണമെന്നും അതാണ് റമദാൻ മുന്നോട്ടുവെക്കുന്ന പാഠമെന്നും അദ്ദേഹം പറഞ്ഞു.
വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ സ്വാഗതവും, പി.ആർ കൺവീനർ എം.എം. ഷാനവാസ് നന്ദിയും പറഞ്ഞു. മുജീബ് അടാട്ടിൽ, റസാഖ് പാലേരി, വർഗീസ് കാരക്കൽ, റഫീഖ് അബ്ദുല്ല, സുഹൈൽ മേലടി, സൈഫുല്ല കാസിം, എബ്രഹാം ജോൺ, പ്രിൻസ് നടരാജൻ, ജയ്ഫർ മയ്ദാനി, മണിക്കുട്ടൻ, ബഷീർ അമ്പലായി, സിബിൻ സലീം, അനസ് റഹീം, ദീപക് മേനോൻ, അനിൽകുമാർ, ഉമർ പാനായിക്കുളം, ഷിബു പത്തനംതിട്ട, ഡോ. ഗോപിനാഥ മേനോൻ, കെ.എം. ചെറിയാൻ, നിസാർ കൊല്ലം, ബിനു കുന്നന്താനം, ചന്ദ്രബോസ്, നാസർ മഞ്ചേരി, ചെമ്പൻ ജലാൽ, അബ്ദുൽ ജലീൽ, സെയ്യിദ് ഹനീഫ്, അഡ്വ. മാധവൻ കല്ലത്ത്, അസീൽ അബ്ദുറഹ്മാൻ, സൽമാനുൽ ഫാരിസ്, അഡ്വ. ജലീൽ, ബിനു വർഗീസ്, ബിനീഷ് ജോർജ്, ഫൈസൽ എഫ്.എം, മുഹമ്മദലി തൃശൂർ, ഗഫൂർ കൈപ്പമംഗലം, ജ്യോതിഷ് പണിക്കർ, ബിജു ജോസഫ്, ഫസ്ലുൽ ഹഖ്, ബദ്റുദ്ദീൻ പൂവാർ, എം. സ്വാലിഹ്, കാസിം പാടകത്തായിൽ, കമാൽ മുഹ്യുദ്ധീൻ, സോമൻ ബേബി, ജിജു വർഗീസ്, ധനേഷ് മുരളി, ഖലീഖുറഹ്മാൻ, വത്സരാജ് കുയിമ്പിൽ, മനീഷ്, അമ്പിളിക്കുട്ടൻ, ഫിറോസ് തിരുവത്ര, മുസ്തഫ സുനിൽ, റഫീഖ് മലബാർ ഗോൾഡ്, നജീബ് കടലായി, ഷംസ് കൊച്ചിൻ, നിയാസ് മഞ്ചേരി, ഇബ്രാഹിം ഹസൻ, ഷാജി മുതലയിൽ, റംഷാദ് അയിലക്കാട്, സതീഷ്, വി.കെ. പവിത്രൻ, ബാബു മാഹി, മൂസ, അനിൽ കുമാർ യു.കെ, നൂറുദ്ദീൻ ഷാഫി, പി.വി. സിദ്ദീഖ്, റഷീദ് മാഹി, രാജീവ് വെള്ളിക്കോത്ത്, മുസ്തഫ പട്ടാമ്പി, ലതീഫ് ആയഞ്ചേരി, ഗഫൂർ പാടൂർ, സലാം, അൻവർ നിലമ്പൂർ, അലൻ, ബഷീർ വാണിയക്കാട്, ബിനു മണ്ണിൽ, ഫാസിൽ വട്ടോളി, ശശികുമാർ, അജിത് കുമാർ, നൗഷാദ് മഞ്ഞപ്പാറ, കെ.ആർ. നായർ, നിത്യൻ തോമസ്, രിസാലുദ്ധീൻ, ആർ. പവിത്രൻ, നിതീഷ്, അൻവർ കണ്ണൂർ, ബിനീഷ് തോമസ്, ഷജീർ ബദറുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു. ഫ്രൻഡ്സ് ജനറൽ സെക്രട്ടറി അബ്ബാസ് മലയിൽ, സെക്രട്ടറി യൂനുസ് രാജ്, വൈസ് പ്രസിഡന്റ് എം.എം. സുബൈർ, കേന്ദ്ര സമിതി അംഗങ്ങളായ അഹമ്മദ് റഫീഖ്, അബ്ദുൽ ഹഖ്, അബ്ദുൽ ജലീൽ, ഫാറൂഖ്, സമീർ ഹസൻ, മുഹമ്മദ് ഷാജി, മുഹമ്മദ് മുഹ് യുദ്ധീൻ, പി.പി. ജാസിർ, വനിതാ വിഭാഗം പ്രസിഡന്റ് സാജിദ സലീം, വൈസ് പ്രസിഡന്റ് സലീന ജമാൽ, സെക്രട്ടറി നദീറ ഷാജി, യൂത്ത് ഇന്ത്യ പ്രസിഡന്റ് വി.കെ. അനീസ്, ജാഫർ പൂളക്കൽ, ബഷീർ കാവിൽ, ഷൗക്കത്ത് അലി തുടങ്ങിയവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.