കാനച്ചേരി കൂട്ടം ബഹ്റൈൻ ചാപ്റ്റർ ഇഫ്താർ മീറ്റും വാർഷിക ജനറൽ ബോഡി യോഗവും
text_fieldsകാനച്ചേരി കൂട്ടം ബഹ്റൈൻ ചാപ്റ്റർ ഇഫ്താർ മീറ്റിൽനിന്ന്
മനാമ: കാനച്ചേരി കൂട്ടം ബഹ്റൈൻ ചാപ്റ്റർ ഇഫ്താർ മീറ്റും വാർഷിക ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു. കുടുംബ കൂട്ടായ്മയടക്കം, നല്ല ജനപങ്കാളിത്തത്തോടെ നടത്തിയ ഇഫ്താർ മീറ്റിൽ ഹാരിസ് മുണ്ടരി അധ്യക്ഷതവഹിച്ചു. കുട്ടൂസ്സ മുണ്ടേരി ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് അഷ്റഫ് ഇ.കെ വിഷയാവതരണവും ശറഫുദ്ദീൻ തൈവളപ്പിൽ, ഹാഷിം ഒ.പി എന്നിവർ ആശംസകളും അർപ്പിച്ചു. നദീർ പറപ്പാടത്തിൽ സ്വാഗതവും ജംഷി റഹ്മാൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ജനറൽ ബോഡിയിൽ കുട്ടൂസ മുണ്ടേരി, ഷറഫുദ്ധീൻ, തൈവളപ്പിൽ, അബ്ദുൽ കാദർ ടി.വി ഷംസുദ്ദീൻ കെ എന്നിവർ ഉപദേശക സമിതി അംഗങ്ങളായും ഹാരിസ് മുണ്ടേരി പ്രസിഡന്റായും ജംഷി റഹ്മാൻ ജനറൽ സെക്രട്ടറിയായും നൗഫൽ വരയിൽ ട്രഷററായും അഷ്റഫ് ഇ കെ വർക്കിങ് സെക്രട്ടറിയായും താജുദ്ദീൻ പി, സിറാജുദ്ദീൻ വി.സി, ഹാഷിം ഒ.പി , അഷ്റഫ് മൗലവി എന്നിവരെ വൈസ് പ്രസിഡന്റുമാരായും ഇസ്സുദ്ദീൻ എൻ.കെ, ജസീർ .പി, തൻസീർ.പി, സാബിത് പി, ഷഫീഖ് കെ.വി എന്നിവരെ ജോയന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. പ്രോഗ്രാം കൺവീനർ അഫ്സൽ പി, സോഷ്യൽമീഡിയ കൺവീനർ അജ്മൽപി, ചാരിറ്റി കൺവീനർ നദീർ പറപ്പാടത്തിൽ, അസീബ് , നവാസ്, അജ്മൽ, ഇർഷാദ് എന്നിവർ എക്സിക്യൂട്ടിവ് മെംബേർസ് ആയും പുതിയ കമ്മിറ്റി നിലവിൽവന്നു.
1972-ൽ കോഹിനൂർ മുഹമ്മദ് ഹാജിയുടെ നേതൃത്വത്തിൽ പിറവിയെടുത്ത മദാരിജുൽ മുഅമിനീൻ കമ്മിറ്റിയുടെ തുടർച്ചയായി പ്രവർത്തിച്ചുവരുന്ന കാനച്ചേരിക്കൂട്ടം ചാരിറ്റി സേവനത്തിൽ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

