Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതൊ​ഴി​ലി​ട​ങ്ങ​ളി​ൽ...

തൊ​ഴി​ലി​ട​ങ്ങ​ളി​ൽ ഇ​ഫ്താ​റു​ക​ൾ സം​ഘ​ടി​പ്പി​ച്ച് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

text_fields
bookmark_border
ഇ​ഫ്താ​ർ സംഗമം
cancel
camera_alt

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സംഗമം

മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന്റെ ജ​ന​സേ​വ​ന വി​ഭാ​ഗ​മാ​യ വെ​ൽ​കെ​യ​ർ റ​മ​ദാ​ൻ ക​നി​വ് എ​ന്ന​പേ​രി​ൽ റ​മ​ദാ​നി​ൽ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​വാ​സി തൊ​ഴി​ലി​ട​ങ്ങ​ളി​ൽ ജ​ന​കീ​യ ഇ​ഫ്താ​റു​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

സി​ത്ര അ​ൽ ബ​ന്ദ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​ഫ സോ​ൺ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​റി​ൽ ദേ​ശ​ഭാ​ഷാ ഭേ​ദ​മ​ന്യേ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ​ലി മ​ല​പ്പു​റം തൊ​ഴി​ലാ​ളി​ക​ളു​മാ​യി സം​വ​ദി​ച്ചു. സാ​മൂ​ഹി​ക സേ​വ​ന മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​ക​ളു​ടെ​യും കൂ​ട്ടാ​യ്മ​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വെ​ൽ​കെ​യ​ർ റ​മ​ദാ​ൻ ക​നി​വ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു​മു​ണ്ട്.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​ഫ സോ​ണ​ൽ സെ​ക്ര​ട്ട​റി ഹാ​ഷി​മി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഇ​ഫ്താ​റി​ന് ഫ​സ​ലു​റ​ഹ്മാ​ൻ പൊ​ന്നാ​നി, അ​ബ്ദു​ൽ ജ​ലീ​ൽ, ബ​ഷീ​ർ, പി.​എ. മു​ഹ​മ്മ​ദ് അ​മീ​ൻ, ബാ​ബു സ​ലാം മി​ൻ​ഹാ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftar meet
News Summary - Iftar meet
Next Story