സൗഹൃദത്തിന്റെ മധുരം പകർന്ന് ഇഫ്താർ സംഗമം
text_fieldsബഹ്റൈനിലെ പ്രവാസി സുഹൃത്തുക്കളുടെ കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താർ സംഗമം
മനാമ: ബഹ്റൈനിലെ പ്രവാസി സുഹൃത്തുക്കളുടെ കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താർ സംഗമം സൽമാനിയ വാട്ടർ ഗാർഡനിൽ വെച്ച് നടന്നു. പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ നടന്ന ഈ ഒത്തുചേരൽ പങ്കെടുത്തവർക്ക് വേറിട്ടൊരു അനുഭവമായി മാറി. മുപ്പതോളം പേർ പങ്കെടുത്ത ഈ വർഷത്തെ ആദ്യത്തെ വലിയ ഒത്തുചേരൽ ഏറെ ഭംഗിയായാണ് നടന്നത്. കൂട്ടായ്മയിലെ അംഗമായ റാഫി തൃശൂരിന്റെ മേൽനോട്ടത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ റഹിം, ഷെറീന ഖാലിദ് എന്നിവർ കോർഡിനേറ്റർമാരായി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
എല്ലാ അംഗങ്ങളുടെയും സജീവ സാന്നിധ്യം പരിപാടിയെ കൂടുതൽ ആവേശഭരിതമാക്കി. കൂട്ടായ്മയിലെ വനിതാ അംഗങ്ങൾ സ്വന്തം ഭവനങ്ങളിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന വൈവിധ്യമാർന്ന വിഭവങ്ങൾ ഇഫ്താർ സദ്യയ്ക്ക് മാറ്റുകൂട്ടി. റമദാനിലെ വ്രതശുദ്ധിയിൽ സ്നേഹവും സൗഹൃദവും പങ്കുവെക്കാൻ സാധിച്ച ഈ ഒത്തുചേരൽ വരും ദിവസങ്ങളിലും കൂടുതൽ ഊർജ്ജസ്വലമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനുള്ള ഒരു പ്രചോദനമാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

