സമസ്ത ബഹ്റൈൻ ഗുദൈബിയ ഏരിയ ഇഫ്താർ സംഗമം
text_fieldsസമസ്ത ബഹ്റൈൻ ഗുദൈബിയ ഏരിയ ഇഫ്താർ സംഗമത്തിൽനിന്ന്
മനാമ: സമസ്ത ബഹ്റൈൻ ഗുദൈബിയ ഏരിയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ 800ലധികം വിശ്വാസികളും മത-സാമൂഹിക പ്രവർത്തകരും പങ്കെടുത്തു. ചടങ്ങിൽ സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ് മുഖ്യാതിഥിയായി സംബന്ധിച്ചു. ഗുദൈബിയ ഏരിയ ജനറൽ സെക്രട്ടറി സനാഫ് റഹ്മാൻ സ്വാഗതം പറഞ്ഞു.
പ്രമുഖ മത-സാമൂഹിക പ്രവർത്തകരും സമസ്തയുടെ വിവിധ ഏരിയ നേതാക്കളും, അറബി പ്രമുഖരും പരിപാടിയിൽ സജീവമായി പങ്കെടുത്തു. ഇഫ്താർ സംഗമത്തിൽ പൊതു പരീക്ഷയിൽ ഏഴാം ക്ലാസിൽ ടോപ് പ്ലസ് നേടി ഉന്നത വിജയം നേടിയ ആത്തിഫ് അബ്ദുൽ മുജീബിനെ സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുൽ വാഹിദ് ഗോൾഡ് മെഡൽ നൽകി ആദരിച്ചു. കൂടാതെ ഡിസ്റ്റിങ്ഷനും ഫസ്റ്റ് ക്ലാസും നേടിയ വിദ്യാർഥികളെയും, വിദ്യാർഥികളെ പരിപോഷിപ്പിച്ച അധ്യാപകരെയും കമ്മിറ്റി അംഗങ്ങളും ഏരിയ നേതാക്കളും അനുമോദിച്ചു.
ഏരിയ പ്രസിഡന്റ് മഹമൂദ് മാട്ടൂൽ, ട്രഷറർ മുസ്തഫ എലൈറ്റ്, വൈസ് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി, സിറാജ് വാകയാട്, അഫ്സൽ, അമീർ നന്തി, ജബ്ബാർ മണിയൂർ, മുനീർ നിലമ്പൂർ, മൂസ വടകര, ഉസ്മാൻ തെന്നല, പ്രവർത്തക സമിതി അംഗങ്ങളായ ഇസ്മായിൽ പറമ്പത്, ജെംഷി, ഖലീൽ വാരം, സലാം ചോല, ജലീൽ, മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കായണ്ണ, പി.ടി.എ പ്രസിഡന്റ് അൻസാർ, സജീർ എന്നിവർ നേതൃത്വം നൽകി. മദ്റസ സദ്ർ മുഅല്ലിം അസ്ലം ഹുദവി കണ്ണാടിപ്പറമ്പ് പരിപാടി നിയന്ത്രിച്ചു, ഹംസ അൻവരി മോളൂർ പ്രാർഥന നിർവഹിച്ചു. സമസ്ത ബഹ്റൈൻ ഗുദൈബിയ ഏരിയ ഓർഗനൈസിങ് സെക്രട്ടറി മുസ്തഫ എം.എം പറമ്പ് പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

