സമസ്ത ബഹ്റൈൻ ഇഫ്താർ സ്നേഹസംഗമം
text_fieldsസമസ്ത ബഹ്റൈൻ സനാബിസ് ഏരിയ കമ്മിറ്റി ഇഫ്താർ മീറ്റ്
മനാമ: സമസ്ത ബഹ്റൈൻ സനാബിസ് ഏരിയ കമ്മിറ്റി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. സ്വലാത്ത് ഹാളിൽ സംഘടിപ്പിച്ച ഇഫ്താർ സ്നേഹസംഗമത്തിൽ സനാബിസ് ഏരിയ പ്രസിഡന്റ് ഷബീറലി കക്കോവ് അധ്യക്ഷത വഹിച്ചു.
സൽമാനിയ ഏരിയ പ്രസിഡന്റ് കെ.എം.എസ് മൗലവി തിരൂർ, സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സഹചാരി ഫണ്ട് ഏരിയ സീനിയർ നേതാവ് കാസിം കാക്കുനി എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി മജീദ് സാഹിബിന് കൈമാറി.
ഇസ്മായിൽ സാഹിബ് ഉമ്മുൽ ഹസം, ഹനീഫ ആറ്റൂർ, നവാസ് കുണ്ടറ, സജീർ പന്തക്കൽ, റിയാസ് സാഹിബ്, മൗസൽ മൂപ്പൻ എന്നിവർ സംസാരിച്ചു.
മുഹമ്മദ് മുസ്ലിയാർ ചോലക്കാട്, മുസ്തഫ തിരൂർ, നൗഷാദ് പേരാമ്പ്ര, ഷബീർ മമ്പുറം, റയീസ് തലശ്ശേരി, ആസിഫ് മുയിപ്പോത്ത്, അഷ്റഫ് നെട്ടൂർ തുടങ്ങിയവർ നേതൃത്വം നൽകി. ഓർഗനൈസിങ് സെക്രട്ടറി സജാദ് ആയഞ്ചേരി നന്ദിപറഞ്ഞു.

