Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനോമ്പ്​ തുറ...

നോമ്പ്​ തുറ മധുരതരമാക്കാൻ വിവിധ പഴ വർഗങ്ങൾ എത്തി തിരക്ക്

text_fields
bookmark_border
നോമ്പ്​ തുറ മധുരതരമാക്കാൻ വിവിധ പഴ വർഗങ്ങൾ എത്തി തിരക്ക്
cancel

മനാമ: റമദാൻ പ്രമാണിച്ച്​ പഴ വിപണിയിൽ എങ്ങും വിൽപന പൊടിപൊടിക്കുന്നു. ചൂട്​ കൂടുതലായതിനാൽ പഴങ്ങൾ ഉയർന്നതോതിൽ വിറ്റുപോകുന്നു
ണ്ട്​. അതേസമയം വില ഉയർന്നിട്ടുമില്ല. എല്ലാരാജ്യങ്ങളിൽ നിന്നും യഥേഷ്​ടം വിവിധ പഴങ്ങൾ എത്തിയതോടെയാണ്​ വിലനിലവാരത്തിൽ വർധനവ്​ ഉണ്ടാകാത്തതെന്ന്​ ബന്​ധപ്പെട്ടവർ പറഞ്ഞു. വിവിധ മാളുകളിലും സൂപ്പർമാർക്കറ്റുകളിലും എല്ലാം പഴവിപണിയിൽ വൻജനത്തിരക്കാണ്​ അനുഭവപ്പെടുന്നത്​. 
നോമ്പുതുറ വിഭവങ്ങളിൽ പഴങ്ങ​ൾക്കുള്ള ജനപ്രിയതയാണ്​ വിൽപനയിലും കാണുന്നത്​.

ഒാറഞ്ചും ആപ്പിളും തണ്ണിമത്തനും മാങ്ങയും വാഴപ്പഴങ്ങളും എല്ലാം മുൻവർഷത്തെക്കാൾ കൂടി. ഇറച്ചി, മാംസത്തെക്കാൾ നോമ്പ്​ വിഭവങ്ങളിൽ പഴം, പച്ചക്കറി ഉത്​പന്നങ്ങൾ ഉപയോഗപ്പെടുത്തുന്നതും വർധിച്ചതും വിൽപ്പന ഉയരാൻ കാരണമായിട്ടുണ്ട്​. സെൻട്രൽ മാർക്കറ്റിൽ പഴവർഗങ്ങൾ വാങ്ങാൻ രാവിലെ മുതൽ തിരക്കാണ്​.  ഇവിടെ പെട്ടികളായാണ്​ വിൽപ്പന. ജനപ്രിയത ആപ്പിളിനും ഒാറഞ്ചിനും തണ്ണിമത്തനുമാണ്​. 

അമേരിക്ക, ഫ്രാൻസ്​, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള  ഏകദേശം 18 കിലോയുള്ള പെട്ടിക്ക്​ 11 ദിനാറാണ്​ താരമമ്യേന വില. ഇതിൽ അഞ്ച്​ ലെയറുകളുണ്ട്​. ഒരു ലെയറിന്​ രണ്ടര ദിനാർ വിലയുണ്ട്​. ജോർഡനിൽ നിന്നുള്ള വലിയ തണ്ണിമത്തനാണ്​ താരം. ഇതിന്​ മൂന്ന്​ കിലോക്ക്​ ഒരു ദിനാർ മുതൽ വിലയുണ്ട്​. ഇൗജിപ്​തിൽ നിന്നുളള തണ്ണിമത്തന്​ പെട്ടിക്ക്​ രണ്ടര ദിനാറാണ്​ വില. ഒാറഞ്ച്​ 13 കിലോയോളമുള്ള പെട്ടിക്ക്​ മൂന്നര മുതൽ നാലുവരെ ദിനാറാണ്​ വില. ഇന്ത്യയിൽ നിന്നുള്ള മധുരമൂറുന്ന അൽഫോൻസ  ​മാമ്പഴത്തിന്​ കഷ്​ടിച്ച്​ അഞ്ചുകിലോ വരുന്ന രണ്ട്​ പെട്ടികൾക്ക്​ നാല്​ മുതൽ നാലര ദിനാർ വരെയുണ്ട്​.

ജോർഡൻ ഷമാം ആറ്​ എണ്ണമുള്ള പെട്ടി മൂന്നര ദിനാറിനും ലഭിക്കുന്നുണ്ട്​. അതേസമയം മുന്തിരിക്ക്​ ആവശ്യക്കാർ കുറവാണന്നും പറയുന്നു. പഴുത്തത്​ എത്താനുള്ള കാലതാമസമാണ്​ ഇതിന്​ കാരണം. വാഴപ്പഴങ്ങൾക്കും ഏറെ വിൽപ്പനയുണ്ട്​. പെട്ടികൾക്ക്​ സെൻട്രൽ മാർക്കറ്റിൽ നാല്​ മുതൽ ഏഴ്​ ദിനാർ വരെയാണ്​ വില. 

ഷോപ്പിങ്​ മാളുകളിൽ പഴത്തിന്​ ഒാഫറുകളും നൽകുന്നുണ്ട്​. കഴിഞ്ഞ വർഷത്തെക്കാൾ വിൽപ്പനയിൽ വൻ വർധനവ്​ ഉണ്ടായിട്ടുള്ളതായി ലുലു ഹൈപ്പർമാർക്കറ്റ്​ പഴം, പച്ചക്കറി വിഭാഗം അധികൃതർ പറഞ്ഞു. ഇ​ന്തോനേഷ്യ,മലേഷ്യ,തായ്​ലൻറ്​,വിയറ്റ്​ നാം, കെനിയ, ഉഗാണ്ട,ശ്രീലങ്ക,ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള പഴങ്ങളാണ്​ ബഹ്​റൈനിലേക്ക്​ എത്തുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsfruitsiftarmalayalam news
News Summary - Iftar-fruits-gulf news
Next Story