ൈഫ്ല ദുബൈയിൽ വരണമെങ്കിൽ ദുബൈ വിസ വേണം
text_fieldsമനാമ: ൈഫ്ല ദുബൈ വിമാനക്കമ്പനി കേരളത്തിൽനിന്ന് ദുബൈ വഴി ബഹ്റൈനിലേക്ക് ബുക്കിങ് തുടങ്ങിയെങ്കിലും ദുബൈ വിസ വേണമെന്ന നിബന്ധനയിൽ കുഴങ്ങി യാത്രക്കാർ. അതേസമയം, എമിറേറ്റ്സ് വിമാനത്തിന് ഇൗ നിബന്ധനയില്ല. ൈഫ്ല ദുബൈ സർവിസും ഇതുപോലെയാകുമെന്നായിരുന്നു യാത്രക്കാരുടെ പ്രതീക്ഷ. 100 ദീനാർ മുതലാണ് ബഹ്റൈനിലേക്ക് ടിക്കറ്റ് നിരക്ക്. ദുബൈയിലേക്ക് വിസയെടുക്കുന്നതിന് വീണ്ടും 45 ദീനാറോളം ചെലവഴിക്കണം. അങ്ങനെയാണെങ്കിലും, നിലവിലെ മറ്റു വിമാനക്കമ്പനികളുടെ നിരക്ക് അപേക്ഷിച്ച് വളരെ കുറവായിരിക്കും ഇത്.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവക്കുപുറമെ, ചെന്നൈ, ഡൽഹി, മുംബൈ, ലഖ്നോ, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നും സർവിസ് ഉണ്ടാകും. ദുബൈയിൽനിന്ന് കണക്ഷൻ വിമാനത്തിലാണ് യാത്രക്കാരെ ബഹ്റൈനിൽ എത്തിക്കുക. യാത്രക്കാർ 96 മണിക്കൂറിനുള്ളിൽ നടത്തിയ പി.സി.ആർ കോവിഡ് പരിശോധനയുടെ റിസൽട്ട് കരുതണം.

